Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗം ഏപ്രിൽ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന്​ എസ്​.ബി.ഐ റിപ്പോർട്ട്​
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ രണ്ടാം തരംഗം ഏപ്രിൽ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന്​ എസ്​.ബി.ഐ റിപ്പോർട്ട്​

text_fields
bookmark_border


ന്യൂഡൽഹി: അടുത്തിടെയായി വേഗം കൈവന്ന കോവിഡ്​ രണ്ടാം വ്യാപനം ഏപ്രിൽ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​. ഇനിയും രണ്ടു മാസത്തിലേറെ നിലനിൽക്കും. 25 ലക്ഷം പേർക്കെങ്കിലും ഇത്​ വന്നേ രണ്ടാം തരംഗം പിൻവാങ്ങൂ എന്നും റിപ്പോർട്ട്​ പറയുന്നു. ഫെബ്രുവരി 15 മുതലാണ്​ രണ്ടാം തരംഗം എത്തിയതായി കണക്കാക്കുന്നത്​. 100 ദിവസം നീണ്ടുനിൽക്കും. ഇനിയും ലോക്​ഡൗണും സഞ്ചാര നിയന്ത്രണവുമായി തുടരുന്നത്​ ഫലം നൽകില്ലെന്നും പകരം വാക്​സിൻ അതിവേഗം എല്ലാവരിലും എത്തിക്കണമെന്നും റിപ്പോർട്ട്​ ആവശ്യപ്പെടുന്നു.

ശരാശരി പ്രതിദിനം 34 ലക്ഷം പേരാണ്​ വാക്​സിൻ സ്വീകരിക്കുന്നത്​. ഇത്​ 40-45 ലക്ഷമായി ഉയർത്തണം. 45 വയസ്സിനു മുകളിലുള്ളവർക്ക്​ നാലു മാസത്തിനകം വാക്​സിൻ നൽകുന്നത്​ പൂർത്തിയാക്കണമെന്നും റിപ്പോർട്ട്​ നിർദേശിക്കുന്നു.

അരലക്ഷം പിന്നിട്ട്​ കുതിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേരിലാണ്​ പുതുതായി രോഗ ബാധ സ്​ഥിരീകരിച്ചത്​. അഞ്ചു മാസത്തിനിടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്​. മഹാരാഷ്​ട്രയിൽ മാത്രം ഇത്​ 31,000 ലേറെയാണ്​. 18 സംസ്​ഥാനങ്ങളിൽ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaCovid WavePeakApril 2nd Half
News Summary - India's Current Covid Wave Could Peak In 2nd Half Of April: SBI Report
Next Story