24 മണിക്കൂറിനിടെ 29,164 കോവിഡ് ബാധിതർ; നാലുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 24 മണിക്കൂറിനിടെ 29,164 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88,74,291 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
449 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് മൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 1,30,519 ആയി. 4.53 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
40,791 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തു. 82,90,371 േപർ ഇതുവരെ രോഗമുക്തി നേടി. 83 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേമസയം വാക്സിൻ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ലോകത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറിെൻറ വാക്സിനും റഷ്യയുടെ സ്പുട്നിക് അഞ്ച് വാക്സിനും വിജയകരമായ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേണയും പരീക്ഷണം വിജയകരമാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തങ്ങളുടെ കോവിഡ് വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് മോഡേണയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.