രാജ്യത്ത് തൊഴിലില്ലായ്മ കുതിക്കുന്നു; നാല് മാസത്തെ ഉയർന്ന നിരക്കിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ വർധിച്ചതായി കണക്കുകൾ. തൊഴിലില്ലാത്തവരുടെ എണ്ണം 7.78 ശതമാനമായി ഉയർന്നു. ജനുവരിയിൽ 7.16 ശതമാനമായിരുന്നു.
2019 ഒക്ടോബർ മുതലുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇതെന്ന് സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ആറുവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ തൊഴിൽരഹിതരുടെ എണ്ണത്തിൽ വൻവർധനയാണ് 2019 ലെ അവസാന മൂന്നുമാസങ്ങളിൽ രേഖപ്പെടുത്തിയത്. ആഗോള തലത്തിൽ കൊറോണ വൈറസ് പിടിമുറുക്കിയതും വിപണിയെയും സമ്പദ് വ്യവസ്ഥയെയും ഇവ പ്രതികൂലമായി ബാധിച്ചതും തൊഴിൽ നിരക്ക് കുറയാൻ ഇടയാക്കി.
ഗ്രാമീണ മേഖലയിലെ ജനങ്ങളെയാണ് ഇത് കൂടുതൽ ദുരിതത്തിലാക്കിയത്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 7.37 ശതമാനമായാണ് വർധിച്ചത്. 5.97 ശതമാനത്തിൽനിന്നാണ് 7.37 ശതമാനമായി വർധിച്ചത്. അതേസമയം നഗര പ്രദേശങ്ങിൽ ജനുവരിയെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് 8.65 ശതമാനമായി താഴ്ന്നിട്ടുണ്ട്. ജനുവരിയിൽ ഇത് 9.70 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.