ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ റാഞ്ചൽ ഇതായിരുന്നു!
text_fieldsഡൽഹി: അയൽ രാജ്യമായ പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ വാർത്തകളിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യ. 2025 മാർച്ച് 11ൽ ഉണ്ടായ സംഭവ വികാസങ്ങൾ ചരിത്രത്തിലെന്നും ഓർമിക്കപ്പെടും.
ഇന്ത്യയ്ക്കുമുണ്ട് ഒരു ട്രെയിൻ റാഞ്ചലിന്റെ കഥ പറയാൻ. 2013 ഫെബ്രുവരി ആറിനാണ് ഛത്തീസ്ഗഢിലെ ദുർഗിൽ വച്ച് ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ റാഞ്ചൽ നടക്കുന്നത്. ജനശതാബ്ദി ട്രെയിനിലെ ലോക്കോ പൈലറ്റിനെയും മുഴുവൻ യാത്രക്കാരെയും ആക്രമികൾ ഒന്നരകിലോമീറ്ററോളം ബന്ദികളാക്കുകയായിരുന്നു. ലോക്കോ പൈലറ്റിനെ തോക്കിൻമുനയിൽ നിർത്തി ട്രെയിൻ മറ്റൊരു സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ അവർ ആവശ്യപ്പെട്ടു.
തന്റെ പിതാവായ ഉപേന്ദ്രയുടെ മോചനത്തിനു വേണ്ടി കുപ്രസിദ്ധ ഗുണ്ട പ്രീതം സിങാണ് അനുയായികൾക്കൊപ്പം ട്രെയിൻ റാഞ്ചിയത്. ബിലാസ്പൂർ സെൻട്രൽ ജയിലിലായിരുന്ന ഉപേന്ദ്രയെ ഒരു ക്രിമിനൽകേസിന്റെ വിചാരണ കഴിഞ്ഞ് പോലീസ് ട്രെയിനിൽ തിരികെ ജയിലിലേക്ക് കൊണ്ടു വരികയായിരുന്നു. ആ സമയത്താണ് ഉപേന്ദ്രയെ മോചിപ്പിക്കാൻ ദുർഗിനും റായ്ഗറിനും ഇടയിൽ വച്ച് ട്രെയിൻ റാഞ്ചിയത്. കുമാരി റെയിൽവേ സ്റ്റേഷനടുത്ത് വച്ച് പ്രീതം സിങ് പിതാവിനെ മോചിപ്പിച്ചുവെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഉപേന്ദ്രയെയും ഒപ്പമുണ്ടായിരുന്ന മിക്കവാറും എല്ലാ പ്രതികളെയും പോലീസ് പിടികൂടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.