ഇന്ത്യയിൽനിന്ന് അഞ്ചുലക്ഷം ഡോസ് കോവിഡ് വാക്സിൻ ശ്രീലങ്കയിലെത്തി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്ന് കയറ്റിയയച്ച 5,00,000 ഡോസ് കൊറോണ വൈറസ് പ്രതിരോധ വാക്സിൻ കൊളംബോയിലെത്തി. വാക്സിൻ കൊളംബോയിലെത്തിയ വിവരം കേന്ദ്ര വിേദശകാര്യമന്ത്രി എസ്. ജയ്ശങ്കർ സ്ഥിരീകരിച്ചു.
വാക്സിൻ നൽകിയതിന് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്സ നന്ദി അറിയിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് നേരത്തേ വാക്സിൻ കയറ്റി അയച്ചിരുന്നു.
വാക്സിൻ മൈത്രിയുടെ ഭാഗമായി അഞ്ചുലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ശ്രീലങ്കക്ക് സമ്മാനമായി നൽകിയത്. ശ്രീലങ്കയുടെ നാഷനൽ മെഡിസിൻസ് റഗുലേറ്ററി അതോറിറ്റി ഓക്സ്ഫഡ് ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സിന്റെ ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.