ഗോവ ബീച്ചിൽ വനിതയോട് അപമര്യാദയായി പെരുമാറിയ ഐ.പി.എസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsപനജി: ഗോവയിലെ ബീച്ചിൽ വെച്ച് വനിതയോട് അപമര്യാദയായി പെരുമാറിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ രാഷ്ട്രപതി സസ്പെൻഡ് ചെയ്തു. അരുണാചൽ-ഗോവ-മിസോറാം കേഡറിലെ 2009 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. എ. കോവനാണ് സസ്പെൻഷനിലായത്. ഇയാൾക്കെതിരെ ഗോവ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡോ. കോവനെനെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഐ.പി.എസുകാരന്‍റെ പ്രവൃത്തി ഗോവയിൽ വലിയ വിവാദമായിരുന്നു. കടുത്ത നടപടിയെടുക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉറപ്പുനൽകിയിരുന്നു.
ആഗസ്റ്റ് ഏഴിനായിരുന്നു സംഭവം. കഴുത്ത് വേദനകാരണം മെഡിക്കൽ ലീവിലായ സമയത്താണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ഗോവ ബീച്ചിലെ റിസോർട്ടിലെത്തിയത്. ഇവിടെ വച്ച് പുലർച്ചെ നാല് മണിക്കാണ് ഇയാൾ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീ ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. തുടർന്ന് നടപടിക്കായി രാഷ്ട്രപതിയുടെ ഓഫിസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.