രാജ്യത്ത് 14,545 പേർക്ക് കൂടി കോവിഡ്; വാക്സിൻ സ്വീകരിച്ചത് 10,43,534 പേർ
text_fieldsന്യൂഡൽഹി: രാജ്യത്ത് 14,545 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 163 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 18,002 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,06,25,428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,88,688 പേർ നിലവിൽ ചികിത്സയിലുണ്ട്. മൂന്നുദിവസമായി രാജ്യത്ത് ചികിത്സയിലുള്ള വരുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെയാണ്.
1,02,83,708 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 96.78 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. 1,53,032 പേർക്കാണ് രാജ്യത്ത് േകാവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്.
രാജ്യത്ത് ആദ്യഘട്ട വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാകും ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. വ്യാഴാഴ്ച 2,33,530 പേർ വാക്സിൻ സ്വീകരിച്ചു. 10,43,534 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.