ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
text_fieldsഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. 9.15 കിലോമീറ്റർ നീളമുള്ള ധോല ^സാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചത്. അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് 540 കിലോമീറ്റർ അകലെ സാദിയയിലാണ് പാലം തുടങ്ങുന്നത്. അരുണാചൽ പ്രദേശിെൻറ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈയിലെ ബാന്ദ്ര-വോര്‍ളി കടൽപാലത്തേക്കാള്‍ 30 ശതമാനം നീളം കൂടുതലാണ് ധോല-^സാദിയ പാലത്തിന്.
ധോല-സാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞുകിട്ടും. അസമും അരുണാചലും തമ്മില്‍ ബോട്ട് വഴി മാത്രമേ യാത്രാമാര്‍ഗമുള്ളൂ. പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് അറുതിയാവും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിെൻറ ഭാഗങ്ങളില്‍ വേഗത്തിലും, എളുപ്പത്തിലും പ്രവേശിക്കാന്‍ സൈന്യത്തിനും ഇതുവഴി സാധിക്കും. ടാങ്കുകള്‍ക്ക് സഞ്ചരിക്കാനാവും വിധത്തിലാണ് പാലത്തിെൻറ നിര്‍മാണം. ടാങ്കറുകൾക്ക് സഞ്ചരിക്കാൻ തക്ക ബലമുള്ള പാലങ്ങള്‍ ഈ ഭാഗത്ത് വേറെയില്ല.
2011 ല്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിെൻറ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പാലം ഏകദേശം 950 കോടി രൂപ ചിലവിട്ടാണ് 13 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചത്. അതിര്‍ത്തി സംസ്ഥാനങ്ങളുമായി റോഡ് ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി 2015-ല്‍ 15,000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പാലത്തിനായി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.