അചൽ കുമാർ ജ്യോതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അചൽ കുമാർ ജ്യോതി (എ.കെ. ജ്യോതി) വ്യാഴാഴ്ച ചുമതലയേൽക്കും. കമീഷൻ അംഗമായ ഇദ്ദേഹം, നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദിയുടെ പിൻഗാമിയായാണ് പുതിയ പദവിയിൽ എത്തുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നസീം സെയ്ദി ബുധനാഴ്ച വിരമിക്കും.
64കാരനായ എ.കെ. ജ്യോതി ഗുജറാത്തിൽനിന്നുള്ള 1975 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ ചീഫ് സെക്രട്ടറിയായിരുന്നു. 2013ൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്. നേരത്തെ ഗുജറാത്തിലെ വിജിലൻസ് കമീഷണർ, വ്യവസായ-റവന്യൂ-ജലവിതരണ വകുപ്പുകളുടെ സെക്രട്ടറി, 1999 മുതൽ 2004 വരെ കാണ്ട്ല തുറമുഖ ട്രസ്റ്റ് ചെയർമാൻ, സർദാർ സരോവർ നർമദ നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചു.
2015 മേയ് എട്ടിനാണ് മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷനിലെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിൽ 2018 ജനുവരി 17 വരെയാണ് കാലാവധി. പരമാവധി ആറു വർഷമോ 65 വയസ്സ് വരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.