ട്രംപിന് വ്യാപാര നിയന്ത്രണ ഇളവ് വാഗ്ദാനം ചെയ്ത് ഇന്ത്യ
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സന്ദർശനത്തിനൊപ്പം വ്യാപാര നിയന ്ത്രണ ഇളവ് വാഗ്ദാനം ചെയ്ത് ഇന്ത്യ. ക്ഷീരോൽപന്നങ്ങൾ, കോഴി മാംസം എന്നിവയുടെ ഇറ ക്കുമതി നിയന്ത്രണം പകുതി കുറക്കാൻ കേന്ദ്രസർക്കാർ സന്നദ്ധത പ്രകടിപ്പിെച്ചന്നാണ് വിവരം. എന്നാൽ, സ്വതന്ത്ര വ്യാപാരം ആഗ്രഹിക്കുന്ന അമേരിക്ക തൃപ്തരല്ല.
ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാണ് ഇന്ത്യ. പാൽ ഉൽപന്ന ഇറക്കുമതി ക്ഷീരോൽപാദകർക്ക് തിരിച്ചടിയാണ്. അതു മുൻനിർത്തിയാണ് ഇന്ത്യ അഞ്ചു ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത്. അതു നീക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. കോഴി മാംസത്തിെൻറ 100 ശതമാനം ഇറക്കുമതി തീരുവ 25 ശതമാനമാക്കാൻ ഇന്ത്യ തയാറാണെങ്കിലും അമേരിക്കക്ക് വേണ്ടത് 10 ശതമാനത്തിേലക്ക് താഴ്ത്തുകയാണ്.
പ്രതിരോധ ഇടപാടുകൾക്കും നടപടി മുന്നോട്ടു നീങ്ങുന്നുണ്ട്. ഹെലികോപ്ടർ വാങ്ങുന്നതിനുള്ള കരാർ ട്രംപിെൻറ സന്ദർശനത്തിനൊപ്പം ഒപ്പുവെച്ചേക്കും. അതേസമയം, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് ഇളവുകളല്ല, നിയന്ത്രണങ്ങളാണ് വരുന്നത്. വ്യാപാരത്തിൽ പ്രത്യേക ഇളവു നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് കഴിഞ്ഞ വർഷമാണ് ഇന്ത്യയെ നീക്കിയത്. അഞ്ചു പതിറ്റാണ്ടായി നിലനിന്ന പദവിയാണിത്.
മെഡിക്കൽ സാമഗ്രികളുടെ ഇറക്കുമതിക്ക് വില നിയന്ത്രണം ഒഴിവാക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.
ചൈനയുടെ വ്യാപാര മാന്ദ്യത്തിനിടയിൽ, ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ കടന്നു കയറാനുള്ള പഴുതുകളാണ് അമേരിക്ക തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.