കോവിഡ് മരണസംഖ്യ സർക്കാർ കുറച്ചുകാണിക്കുന്നു -ഉവൈസി
text_fieldsന്യൂഡൽഹി: കോവിഡ് മൂലമുള്ള മരണസംഖ്യ കേന്ദ്ര സർക്കാർ കുറച്ചുകാണിക്കുന്നുവെന്ന ആരോപണവുമായി മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. സർക്കാർ പുറത്തുവിടുന്ന കണക്ക് യഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പുറത്തുവിട്ട കണക്കുകൾ യഥാർഥ കണക്കുകളുമായി ഒത്തുപോകുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് ഇവരെ കണക്കിൽ ഉൾപ്പെടുത്താൻ അർഹതയുണ്ടെന്നും ഉവൈസി കൂട്ടിച്ചേർത്തു.
നിരവധി റിപോർട്ടുകളിൽ മരണസംഖ്യ സർക്കാർ പുറത്തുവിട്ടതിലും കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടുകൾ ശരിയല്ലെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാറിന്റെ കൈയ്യിൽ കൃത്യമായ രേഖകളില്ല. കോവിഡ് മരണങ്ങളെ കൃത്യമായി രേഖപ്പെടുത്തിന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 80,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,94,39,989 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.