സീറ്റ് വിഭജനത്തിൽ ചെറിയ പാർട്ടികളെ കൂടി ചേർത്തുനിർത്തി സംഘ്പരിവാർ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ ദേശീയ പാർട്ടികൾ വിട്ടുവീഴ്ച ചെയ്യണം -ഐ.എൻ.എൽ
text_fieldsചെന്നൈ: മതേതര ഇന്ത്യ സമ്പന്ന പൈതൃകത്തോടെ നിലനിർത്താനുള്ള ഉത്തരവാദിത്തമാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര കക്ഷികൾക്കുള്ളതെന്ന് ഐ.എൻ.എൽ ദേശീയ കൗൺസിൽ അഭിപ്രായപ്പെട്ടു. സീറ്റ് വിഭജനത്തിൽ ചെറിയ രാഷ്ട്രീയ പാർട്ടികളെ കൂടി ചേർത്തുനിർത്തി സംഘ്പരിവാർ വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ ദേശീയ പാർട്ടികൾ വിട്ടുവീഴ്ച ചെയ്യണം.
ഫെഡറൽ തത്ത്വങ്ങൾ കാറ്റിൽപറത്തി ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ സാമ്പത്തികമായി െഞരുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ യോജിച്ച രാഷ്ട്രീയ, നിയമപോരാട്ടങ്ങൾ തുടങ്ങണം. ഡോ ബഷീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷതവഹിച്ചു.
അഡ്വ. ഇഖ്ബാൽ സഫർ, സർഫറാസ്ഖാൻ, മുസമ്മിൽ ഹുസൈൻ, റഫീ അഹമ്മദ്, സമീറുൽ ഹസ്സൻ, സലാഹുദ്ദീൻ, അഫ്സർ അലി, മുഹമ്മദ് അൽതാഫ്, ബിലാൽ മേമൻ, ഡോ. നസീം അഹമ്മദ്, തസ്നീം ഇബ്റാഹീം, ഷാജഹാൻ, അഡ്വ. മുനീർ ശരീഫ്, നാഗൂർ രാജ, സഗീറുദ്ദീൻ അഹമ്മദ്, സാദാൻ അഹമ്മദ്, അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.