രാജ്യത്തിെൻറ പരമാധികാരത്തെ മാനിക്കണം; ചൈനയോട് ഇന്ത്യ
text_fieldsന്യൂഡൽഹി: യു.എൻ പൊതുസഭയിൽ നടന്ന ചർച്ചയിൽ കശ്മീരുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ-പാകിസതാൻ പ്രശ്നത്തെ കുറിച്ച് പ്രതിപാദിച്ച ചൈനക്ക് ഇന്ത്യയുടെ മറുപടി. ജമ്മു, കശ്മീർ, ലഡാക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. മറ്റ ു രാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തേയും ഭൂമിശാസ്ത്രപരമായ സമഗ്രതയേയും മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന് നത്. ജമ്മുകശ്മീരിൽ നടക്കുന്ന കാര്യങ്ങൾ പൂർണമായും രാജ്യത്തിെൻറ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പാക് അധീന കശ്മീരിലൂടെയുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി നിയമവിരുദ്ധമാണെന്നും മറ്റ് മാർഗങ്ങളിലൂടെ കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള പരിശ്രമത്തിൽ നിന്ന് ചൈന പിന്തിരിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പശ്ചിമ ചൈനയിലെ കഷ്ഗറിനെയും പാകിസതാനിലെ ഗ്വാഡാർ തുറമുഖത്തേയും ബന്ധിപ്പിച്ചുകൊണ്ട് 3000 കിലോമീറ്റർ ദൂരത്തിലുള്ള ഇടനാഴിക്ക് 5000 കോടി ഡോളർ ആണ് ചെലവ്. പാക് അധീന കശ്മീരിലൂടെ ഈ ഇടനാഴി കടന്നുപോകുന്നതിനെതിരെ ഇന്ത്യ തുടക്കം മുതൽ പ്രതിഷേധത്തിലാണ്.
ജമ്മുകശ്മീരിലെ പ്രശ്നം യു.എൻ ചാർട്ടറും സുരക്ഷാസമിതി പ്രമേയവും ഉഭയകക്ഷി ഉടമ്പടിയുമനുസരിച്ച് സമാധാനപൂർവം അഭിസംബോധന ചെയ്യപ്പെടണമെന്നും കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റം വരുത്തുന്ന ഏകപക്ഷീയമായ നടപടികൾ ഇന്ത്യ കൈക്കൊള്ളരുതെന്നും യു.എൻ പൊതുസഭയിലെ സംവാദത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.