Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും വലിയ അംബേദ്കർ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

text_fields
bookmark_border
Ambedkar statue set for inauguration today
cancel

ഹൈദരാബാദ്: ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബി.ആർ. അംബേദ്കറുടെ ഏറ്റവും വലിയ പ്രതിമ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമയാണ് നിർമിച്ചിരിക്കുന്നത്.

ഹൈദരാബാദിലെ തെലങ്കാന സെക്രട്ടേറിയറ്റ് സമുച്ചയത്തിനു മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സെ​ക്രട്ടേറിയറ്റ് സമുച്ചയത്തിനും അംബേദ്കറുടെ പേരാണ് നൽകിയിട്ടുള്ളത്. 45.5 അടി വീതിയും 465 ടൺ ഭാരവുമുള്ള പ്രതിമ പിച്ചളയിലും ഉരുക്കിലുമാണ് നിർമിച്ചിരിക്കുന്നത്. 146 കോടിയാണ് നിർമാണ ചെലവ്.

പാർലമെന്റ് മന്ദിരത്തിന്റെ ആകൃതിയിലുള്ള തറനിരപ്പിലാണ് പ്രതിമയുള്ളത്. ചടങ്ങിൽ അംബേദ്കറുടെ പേരക്കുട്ടി പ്രകാശ് അംബേദ്കർ ചടങ്ങിൽ മുഖ്യാതിഥിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadB R Ambedkar
News Summary - India’s tallest Ambedkar statue set for inauguration today
Next Story