Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇന്ത്യ...

'ഇന്ത്യ ആഗ്രഹിക്കുന്നത്​ മമതാ ദിയെ', ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്​ടാഗ്​; 'വിജയം വ​രെ പൊരുതും, പ്രശ്​നങ്ങളിൽനിന്ന്​ ഓടിയൊളിക്കാൻ കരയില്ല''

text_fields
bookmark_border
ഇന്ത്യ ആഗ്രഹിക്കുന്നത്​ മമതാ ദിയെ, ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്​ടാഗ്​; വിജയം വ​രെ പൊരുതും, പ്രശ്​നങ്ങളിൽനിന്ന്​ ഓടിയൊളിക്കാൻ കരയില്ല
cancel

കൊൽക്കത്ത: ''പ്രശ്​നങ്ങളിൽനിന്നും ഒളിച്ചോടാൻ അവൾ കരയില്ല. യുദ്ധമുഖത്ത്​ നിന്ന്​ പൊരുതാൻ അവൾക്കറിയാം. ഈ തെരുവ് പോരാളിയാണ് പ്രതിപക്ഷ മുഖം. മമതാ ദീദിയെ ആണ്​ ഇന്ത്യ തേടുന്നത്''​ വ്യാഴാഴ്ച ട്വിറ്ററിൽ ​ട്രെൻഡായ സന്ദേശങ്ങ​ളിലൊന്നാണിത്​. കോവിഡ്​ വ്യാപനം പിടിച്ചുകെട്ടാനാവാതെ നിന്ന്​ കള്ളക്കണ്ണീരൊഴുക്കുന്ന മോദിയെമാറ്റി ബംഗാളിന്‍റെ ധീരപുത്രിയെ രാജ്യഭരണമേൽപിക്കണമെന്നാണ്​ ട്വിറ്ററാറ്റികൾ ആവശ്യപ്പെടുന്നത്​.

മോദി ഭരണത്തിന്​ കീഴിൽ തൊഴിലില്ലായ്​മയും ദാരിദ്ര്യവും സർവ സീമകളും ലംഘിച്ച്​ കുതിച്ചുയരുകയാണ്​. കോവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം അക്ഷരാർഥത്തിൽ താറുമാറായി. പുതിയ ഭീഷണിയായ ബ്ലാക്​ ഫംഗസിനെ നേരിടാൻ വിദേശത്ത്​ നിന്ന്​ ഇറക്കേണ്ട​ മരുന്നുകൾക്ക്​ പോലും അമിത ഇറക്കുമതി നികുതിയാണ്​ കേന്ദ്രം ചുമത്തുന്നത്​. ഈ ദുരിതത്തിൽനിന്ന്​ ഇന്ത്യക്ക്​ മോചനം ലഭിക്കാൻ പ്രതിപക്ഷ കക്ഷികൾ മമതാ ബാനർജിയുടെ നേതൃത്വത്തിൽ കരുത്താർജിക്കണമെന്നാണ്​ #IndiaWantsMamataDi കാമ്പയിന്‍റെ ആവശ്യം.


''അവൾ 30 വർഷത്തിലേറെ എം.പിയായി, കഴിഞ്ഞ 10 വർഷമായി ബംഗാളിനെ പരിപോഷിപ്പിക്കുന്നു, നിലവിൽ ​കേന്ദ്രം ഭരിക്കുന്ന പാർട്ടിയേയും അതിന്‍റെ സ്വേച്ഛാധിപത്യ പ്രവണതയെയും ശക്തമായി എതിർക്കാൻ കഴിയുന്ന ഒരേയൊരാളും അവൾ തന്നെ.. അതിനാൽ, മമതയെ ആണ്​ 2024 ലെ പ്രധാനമന്ത്രിയായി ഇന്ത്യ ആഗ്രഹിക്കുന്നത്​'' എന്നാണ്​ മറ്റൊരു ട്വീറ്റ്​.


''മോദിയല്ലെങ്കിൽ പിന്നെ ആരാണ്? മമത! മമത എന്നുതന്നെയാണ് ഉത്തരം. മോദിയുടെ കാട്ടുഭരണം അവസാനിപ്പിക്കാൻ കഴിയുന്ന ഒരേയൊരാൾ മമത മാത്രമാണ്​. മമതാ ദീദിയെ ആണ്​ ഇന്ത്യ തേടുന്നത്'' എന്ന്​ മറ്റൊരുട്വീറ്റ്​. ഇന്ത്യയിൽ ബി.ജെ.പിയെ നിലംപരിശാക്കാൻ മമതയുടെ വരവ്​ അനിവാര്യമാണെന്നാണ്​ മിക്ക ട്വീറ്റുകളും സമർഥിക്കുന്നത്​. അതിനായി മമതയുടെയും തൃണമൂലിന്‍റെയും കരുത്ത്​ എണ്ണിപ്പറയുന്ന നിരവധി ട്വീറ്റുകളാണ്​ പ്രത്യക്ഷപ്പെട്ടത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamata banerjeetwitter
News Summary - IndiaWantsMamataDi trending in twitter
Next Story