വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടു
text_fieldsമുംെബെ: അവസാന നിമിഷം വിമാനത്തിലെ ഒാട്ടോമാറ്റിക് സംവിധാനം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഇൻഡിഗോ, എയർ ഡെക്കാൻ വിമാനങ്ങൾ തമ്മിലുള്ള കുട്ടിയിടിയും വൻദുരന്തവും ഒഴിവായി. ധാക്കയുടെ ആകാശത്തുവെച്ചാണ് പരിധി കടന്ന് അപകടകരമായ രീതിയിൽ ഇരുവിമാനങ്ങളും അടുത്തെത്തിയത്. ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് സംഭവം.
കൊൽക്കത്തയിൽനിന്ന് അഗർതലക്കുള്ള ഇൻഡിഗോ 6ഇ892 വിമാനവും അഗർതലയിൽനിന്ന് കൊൽക്കത്തക്കുള്ള ഡിഎൻ602 എയർ ഡെക്കാൻ വിമാനവുമാണ് ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. മുന്നറിയിപ്പ് ലഭിക്കുമ്പോൾ 700 മീറ്റർ മാത്രമായിരുന്നു ഇരു വിമാനങ്ങൾക്കുമിടയിലെ അകലം. സുരക്ഷ പാളിച്ചയെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷനൻ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.
അപകടകരമായ രീതിയിൽ വിമാനങ്ങൾ അടുത്തെത്തിയപ്പോൾ വിമാനത്തിൽ സ്ഥാപിച്ച കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം(ടി.സി.എ.എസ്) വിമാനങ്ങൾ സുരക്ഷിത അകലത്തിലേക്ക് മാറ്റാൻ ഇരു പൈലറ്റുമാർക്കും നിർദേശം നൽകുകയായിരുന്നു. സംഭവം ഇരു വിമാനക്കമ്പനികളും സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ഇൻഡിഗോ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.