സങ്കേതിക തകരാർ; ഇൻഡിഗോയുടെ ഡൽഹി -വഡോദര വിമാനം തിരിച്ചു വിട്ടു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നിന്നും വഡോദരയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചു വിട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. എൻജിനിലുണ്ടായ കമ്പനത്തെത്തുടർന്ന് മുൻ കരുതൽ എന്ന നിലയിലാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡൽഹിയിൽ നിന്നും വഡോദരയിലേക്ക് യാത്രതിരിച്ച ഇൻഡിഗോ 6E.859 വിമാനം എൻജിനിലാണ് സെക്കന്‍റുകൾ മാത്രം നീണ്ടു നിന്ന കമ്പനമുണ്ടായത്.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വഡോദരയിൽ എത്തിക്കുമെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു.
വിമാനക്കമ്പനിയുടെ എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യൻമാരിൽ വലിയൊരു വിഭാഗവും തങ്ങളുടെ കുറഞ്ഞ ശമ്പളത്തിൽ പ്രതിഷേധിച്ചും കോവിഡ് മഹാമാരിയുടെ സമയത്ത് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും സിക്ക് ലീവിൽ പ്രവേശിച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടയിൽ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് ബുധനാഴ്ച ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.