ഇൻഡിഗോ, ഗോ എയർ റദ്ദാക്കിയത് 600ലേറെ സർവിസ്
text_fieldsമുംബൈ: എൻജിൻ തകരാർ മൂലം ഇൻഡിഗോ, ഗോ എയർ കമ്പനികൾ ഇൗ മാസം റദ്ദാക്കിയത് 600ലേറെ സർവിസുകൾ. ഇതിൽ 488ഉം ഇൻഡിഗോയുടെതാണ്. പ്രാറ്റ് ആൻഡ് വിറ്റ്നി നിർമിച്ച എ 320 നിയോ വിഭാഗം എൻജിൻ ഘടിപ്പിച്ച വിമാനങ്ങളിലാണ് തകരാർ കെണ്ടത്തിയത്.
എൻജിൻ തകരാറുള്ള വിമാനങ്ങൾ പറത്തരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) കർശന നിർേദശമുണ്ട്. ഇൗ വിമാനങ്ങൾ ഉപയോഗിച്ച് ഇൻഡിഗോയും ഗോ എയറും ദിനേന 1200ലേറെ സർവിസുകൾ നടത്തുന്നുണ്ട്. 600ലേറെ സർവിസുകൾ റദ്ദാക്കിയത് യാത്രക്കാരെ കാര്യമായി ബാധിച്ചു. മുൻകുട്ടി ടിക്കറ്റെടുത്തവർക്ക് പകരം വിമാനമോ നഷ്ടപരിഹാരമോ നൽകാൻ
സംവിധാനമില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. ആഭ്യന്തര വിമാന സർവിസുകളിൽ ഭൂരിഭാഗവും നടത്തുന്ന ഇൻഡിഗോ മാർച്ച് അഞ്ചിനും 15നുമിടയിൽ 488 സർവിസുകളാണ് റദ്ദാക്കിയത്. ഗോ എയർ മാർച്ച് 15നും 22നുമിടയിൽ 138 സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 22നും 24നുമിടയിൽ 18 സർവിസുകൾകൂടി റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദിവസം 16 സർവിസുകൾ എന്ന നിലയിൽ മാർച്ച് 25നും 31നുമിടയിൽ റദ്ദാക്കുന്നതായും എയർലൈൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.