Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡിഗോ...

ഇൻഡിഗോ വിമാനയാത്രക്കാരന്​ കോവിഡ്​

text_fields
bookmark_border
indigo
cancel

ബംഗളൂരു: ഇൻഡിഗോയുടെ ബംഗളൂരു-മധുര വിമാനത്തിലെ യാത്രക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചു. ബുധനാഴ്​ചയാണ്​ ഇയാൾക്ക്​ രോഗബാധ സ്ഥിരീകരിച്ചത്​. മധുരയിലെ ക്വാറൻറീൻ കേന്ദ്രത്തിലെ നിർബന്ധിത കോവിഡ്​ പരിശോധനയിലാണ്​ രോഗബാധ കണ്ടെത്തിയത്​. ഇയാൾക്ക്​ നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

യാത്രക്കാരൻ എല്ലാ സുരക്ഷാ സംവിധാനവും പാലിച്ചുകൊണ്ടാണ്​ യാത്ര ചെയ്​തതെന്ന്​ ഇൻഡിഗോ അറിയിച്ചു. ഫേസ്​ഷീൽഡും കൈയുറകളും ഇയാൾ ധരിച്ചിരുന്നതായും കമ്പനി വ്യക്​തമാക്കി. തിങ്കളാഴ്​ച ആഭ്യന്തര വിമാന സർവീസ്​ പുനഃരാരംഭിച്ചതിന്​ ശേഷം ഇത്തരത്തിൽ യാത്ര ചെയ്​ത എട്ടാമത്തെ ആൾക്കാണ്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. 

അഹമ്മദാബാദ്​-ഗുവാഹത്തി സ്​പൈസ്​ജെറ്റ്​ വിമാനത്തിൽ സഞ്ചരിച്ച രണ്ട്​ പേർക്കും ഡൽഹി-ലുധിയാന എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിച്ച ഒരാൾക്കും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ജമ്മുകശ്​മീരിലെത്തിയ മൂന്ന്​ പേർക്കും. ഇൻഡിഗോയുടെ തന്നെ ചെന്നൈ-കോയമ്പത്തൂർ വിമാനത്തിൽ സഞ്ചരിച്ച ഒരാൾക്കും രോഗബാധയുണ്ടായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigomalayalam newsindia newscovid 19lockdown
News Summary - IndiGo passenger who travelled on flight from Bengaluru tests Covid-19 positive-India news
Next Story