Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കിടെ ഇൻഡിഗോ...

യാത്രക്കിടെ ഇൻഡിഗോ വിമാനങ്ങൾക്ക് എൻജിൻ തകരാർ; സുരക്ഷിതമായി നിലത്തിറക്കി

text_fields
bookmark_border
Indigo flight
cancel

ന്യൂഡൽഹി: യാത്രക്കിടെ എൻജിൻ തകരാറിനെ തുടർന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ സുരക്ഷിതമായി നിലത്തിറക്കി. കൊൽക്കത്ത -ബംഗളൂരു, മധുര-മുംബൈ റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എൻജിനുകളിൽ ഒന്നാണ് തകരാറിലായത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വിമാനങ്ങൾക്ക് തകരാർ സംഭവിച്ചത്.

എൻജിനുകൾ തകരാറിലായത് കണ്ടെത്തിയതിനെ തുടർന്ന് ക്യാപ്റ്റന് മുന്നറിയിപ്പ് ലഭിച്ചെന്നും തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.

മധുരയിൽ നിന്നും പുറപ്പെട്ട വിമാനത്തിന് മുംബൈയിൽ ഇറങ്ങുന്നതിന് മുമ്പാണ് സാങ്കേതിക തകരാർ കണ്ടെത്തിയതെന്നും മുംബൈയിൽ അടിയന്തരമായി ഇറങ്ങാൻ പൈലറ്റ് അനുമതി തേടിയെന്നും ഇൻഡിഗോ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ആവശ്യമായ അറ്റകുറ്റപണി നടത്തിയ ശേഷം വിമാന സർവീസ് പുനരാരംഭിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGo flightengine shutdown
News Summary - IndiGo reports two engine shutdown incidents mid-air, both aircraft land safely
Next Story