ഇളകിയാടി ഇൻഡിഗോ വിമാനത്തിന്റെ സീറ്റുകൾ; യാത്രക്കാരോട് ക്ഷമ ചോദിച്ച് കമ്പനി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ലക്നൗവിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ ഇളകിയാടുന്ന സീറ്റുകൾ യാത്രക്കാരനെ ഒന്ന് ഭയപ്പെടുത്തി. ഇൻഡിഗോ എയർലെനിൽ നിന്നാണ് യാത്രക്കാരന് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെ കമ്പനി ക്ഷമയും ചോദിച്ചു.
സീറ്റുകൾ ഇളകിമാറിയത് തന്നെ പേടിപ്പിച്ചുവെന്നും ഇത്തരത്തിലൊരനുഭവം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പകരം പ്രായമുള്ള ഒരാളാണ് അവിടെ ഇരുന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്നാണ് യാത്രക്കാരൻ ചോദിച്ചത്.പ്രശ്നം ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാരന് മറ്റൊരു സീറ്റ് അനുവദിച്ചു.
എന്തായാലും സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ കടുത്ത വിമർശനങ്ങളാണ് ഇൻഡിഗോ എയർലൈനിനെതിരെ ആളുകൾ കുറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.