ബംഗാൾ അക്രമം: വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പിന്മാറി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെയുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പിന്മാറി. തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ അന്വേഷണം സി.ബി.ഐക്കോ, പ്രത്യേക അന്വേഷണ സംഘത്തിനോ വിടണമെന്നാണ് ഹരജികളിലെ ആവശ്യം.
ജസ്റ്റിസ് ഇന്ദിര ബാനർജി, എം.ആർ ഷാ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടിരുന്നത്. അക്രമങ്ങളിൽ കൊല്ലപ്പെട്ട അഭിജിത് സർക്കാർ, ഹരൻ അധികാരി എന്നീ ബി.ജെ.പി പ്രവർത്തകരുടെ ബന്ധുകകളാണ് ഹരജി ഫയൽ ചെയ്തത്.
വാദം കേള്‍ക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ബംഗാൾ സ്വദേശിനിയായ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വ്യക്തമാക്കി.
ഹരജികള്‍ ഇനി സുപ്രിംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.