രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരയുടെ ഒാർമകൾ പുതുക്കി രാഷ്ട്രം
text_fieldsന്യൂഡൽഹി: 34മത് രക്തസാക്ഷിത്വ ദിനത്തിൽ രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഒാർമകൾ പുതു ക്കി രാഷ്ട്രം. ഇന്ദിര ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തിസ്ഥലിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ പുഷ്പാഞ്ജലി അർപ്പിച്ചു.
മുത്തശ്ശിയുടെ ഒാർമകൾ വിശദീകരിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മുത്തശ്ശിയെ സന്തോഷത്തോടെയാണ് ഒാർമിക്കുന്നത്. അവരിൽ നിന്ന് എനിക്ക് ധാരാളം പഠിക്കാൻ സാധിച്ചു. വളരെയധികം സ്നേഹവും ലഭിച്ചു. ജനങ്ങൾക്കായി അവർ ധാരാളം കാര്യങ്ങൾ ചെയ്തു. മുത്തശ്ശിയെ ഒാർത്ത് ഞാൻ അഭിമാനിക്കുന്നു- രാഹുൽ വ്യക്തമാക്കി.
Remembering Dadi today with a deep sense of happiness. She taught me so much and gave me unending love. She gave so much of herself to her people. I am very proud of her.
— Rahul Gandhi (@RahulGandhi) October 31, 2018
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിക്ക് ആദരം അർപ്പിക്കുന്നു. ഇന്ത്യ കണ്ടതിൽവെച്ച് കരുത്തുറ്റ നേതാവാണ് അവർ. അവിസ്മരണീയമായ വികസനവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ ഉന്നമനവും അടക്കം ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ വൻ നേട്ടങ്ങൾ കൈവരിച്ചു -കോൺഗ്രസ് അനുസ്മരിച്ചു.
Today we honour the Late Smt. Indira Gandhi, the first female Prime Minister of India & one of the strongest leaders our country has seen. Through her premiership, our nation saw great victory, incredible development & most importantly upliftment of all sections of society. pic.twitter.com/LwM3Se3305
— Congress (@INCIndia) October 31, 2018
മുൻ പ്രധാനമന്ത്രിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Tributes to our former Prime Minister, Mrs. Indira Gandhi on her death anniversary.
— Narendra Modi (@narendramodi) October 31, 2018
1984 ഒക്ടോബർ 31ന് സിഖ് സുരക്ഷാ ഭടന്മാരുടെ വെടിയേറ്റാണ് ഇന്ദിര ഗാന്ധി വധിക്കപ്പെട്ടത്.
Former PM Dr. Manmohan Singh, UPA Chairperson Smt. Sonia Gandhi & Congress President @RahulGandhi pay their respects at Shakti Sthal. #RememberingIndiraGandhi pic.twitter.com/c5VjuE38Z0
— Congress (@INCIndia) October 31, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.