നോട്ട് അസാധുവാക്കൽ: 1971 ൽ നടപ്പാക്കണമായിരുന്നു; നിർദേശം ഇന്ദിര തള്ളി -മോദി
text_fieldsന്യൂഡൽഹി: 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1971 ൽ തന്നെ നോട്ട് അസാധുവാക്കൽ നടപ്പാക്കേണ്ടതായിരുന്നെന്ന് മോദി പറഞ്ഞു. വിരമിച്ച െഎ.എ.എസ് ഉദ്യോഗസ്ഥനായ മാധവ് ഗോഡ്ബോലെയുടെ പുസ്തകത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മോദി കോൺഗ്രസിനെയും ഇന്ദിരാഗാന്ധിയെയും വിമർശിച്ചത്.
‘പൂഴ്ത്തി വച്ചിരിക്കുന്നതും അനധികൃതവുമായ സമ്പാദ്യങ്ങൾ തടയാൻ നോട്ട് അസാധുവാക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാൻ നിർദേശിച്ചിരുന്നു. കോൺഗ്രസിന് ഇനിയും തെരഞ്ഞെടുപ്പ് നേരിടേണ്ടതാണെന്നായിരുന്നു ഇന്ദിരയുടെ മറുപടി. ഇത് മനസിലാക്കിയ ചവാൻ അസാധുവാക്കൽ നടപടി ഉപേക്ഷിച്ചു. 1971 ൽ തന്നെ നോട്ട് അസാധുവാക്കൽ നടപ്പിലാക്കിയിരുന്നെങ്കിൽ രാജ്യം ഇൗ നിലയിൽ ആകുമായിരുന്നില്ല’- മോദി പറഞ്ഞു.
അഴിമതിയും കള്ളപ്പണവും തടയുന്നതിന് കോൺഗ്രസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. കള്ളപ്പണവും അഴിമതിയും തടയാനുള്ള സർക്കാറിെൻറ ശ്രമങ്ങളെ പാർലമെൻറ തടസപ്പെടുത്തിക്കൊണ്ടാണ് കോൺഗ്രസ് നേരിടുന്നതെന്ന് മോദി പറഞ്ഞു. പാർലമെൻറിെൻറ ശൈത്യകാല സമ്മേളനം അവസാനിക്കുന്ന ദിവസം ബി.ജെ.പി പാർലെമൻററി പാർട്ടി യോഗത്തിലാണ് മോദിയുടെ കോൺഗ്രസ് വിമർശം. നോട്ട് അസാധുവാക്കലിനെ തുടർന്ന് പ്രതിഷേധത്തിൽ മുങ്ങിയ പാർലമെൻറിെൻറ ശൈത്യകാലസമ്മേളനം ഇന്ന് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.