അടിയന്തരാവസ്ഥയെ മാത്രം മുൻ നിർത്തി ഇന്ദിരയെ വിലയിരുത്തരുത് -ശിവസേന എം.പി
text_fieldsന്യൂഡൽഹി: അടിയന്തരാവസ്ഥയെ മാത്രം മുൻനിർത്തി ഇന്ദിരാഗാന്ധിയെ വിലയിരുത്താനാവില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗത്. ശിവസേന മുഖപത്രമായ സാമ്നയിലെ കോളത്തിലാണ് റൗത് ഇക്കാര്യം എഴുതിയത്.
അടിയന്തരാവസ്ഥ പിൻവലിച്ച് 1977ൽ തെരഞ്ഞെടുപ്പ് നടത്തിയതും ഇന്ദിരയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അവർ ജനാധിപ്യത്തിന് അനുകൂലമായിരുന്നുവെന്നും സഞ്ജയ് റൗത് കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥയെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ നോട്ട് നിരോധനത്തെയും കറുത്ത ദിനമായി തന്നെ വിശേഷിപ്പിക്കാവുന്നതാണ്. നോട്ട് നിരോധനം വന്നതോടെ നിരവധി പേര്‍ക്കു ജോലി നഷ്ടപ്പെട്ടു. ഇപ്പോഴും നമ്മുടെ സാമ്പത്തിക സ്ഥിതി അതില്‍ നിന്നു കരകയറിട്ടില്ലെന്നും റൗത് പറയുന്നു.
സന്ദർഭോചിതമായി എല്ലാ സർക്കാരുകൾക്കും ചില കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതായി വരും. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, രാജേന്ദ്ര പ്രസാദ്, അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, വീർ സവർക്കർ എന്നിവരുടെ സംഭാവനകൾ തിരസ്കരിക്കുന്നത് രാജ്യദ്രോഹത്തിന് സമമാണെന്നും ലേഖനത്തിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും നേരത്തെ ഇന്ദിരയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ദിര ഇന്ത്യൻ ഹിറ്റ്ലറെന്നായിരുന്നു ജെയ്റ്റ്ലിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.