അറ്റോണി ജനറലിനോട് ഇന്ദിര ജയ്സിങ് ഞാൻ ആരുടെയെങ്കിലും ഭാര്യയല്ല
text_fieldsന്യൂഡൽഹി: സ്ത്രീയെന്ന നിലയിൽ തെൻറ വ്യക്തിത്വം അംഗീകരിക്കാതെ ആനന്ദ് ഗ്രോവറിെ ൻറ ഭാര്യയെന്ന് വിളിച്ചതിന് അറ്റോണി ജനറൽ കെ.കെ വേണുഗോപാലിനോട് മുതിർന്ന അഭിഭാ ഷക ഇന്ദിര ജയ്സിങ് സുപ്രീംകോടതിയിൽ പൊട്ടിത്തെറിച്ചു. ആരുടെയെങ്കിലും ഭാര്യയാ യല്ല, ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിലാണ് തന്നെ കാണേണ്ടതെന്നും പ്രശാന്ത് ഭൂഷണെതി രായ കോടതിയലക്ഷ്യ കേസ് പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ നാലാം നമ്പർ കോടതി മുറിയിൽ ഇന്ദിര ജയ്സിങ് വേണുഗോപാലിനെ ഒാർമിപ്പിച്ചു.
പ്രശാന്ത് ഭൂഷണെതിരെ നൽകിയ കോടതിയലക്ഷ്യ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയ ഇന്ദിര ജയ്സിങ്ങിനായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻകൂടിയായ ആനന്ദ് ഗ്രോവർ വാദിക്കാനെഴുന്നേറ്റപ്പോൾ അറ്റോണി ജനറൽ നടത്തിയ പരാമർശമാണ് ഇന്ദിര ജയ്സിങ്ങിനെ ചൊടിപ്പിച്ചത്.
വാദത്തിനായി എഴുന്നേറ്റ ഗ്രോവറിനോട് ആരെയാണ് പ്രതിനിധാനംചെയ്യുന്നത് എന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചപ്പോൾ ‘മിസ് ജെയ്സിങ്’’ എന്ന് മറുപടി നൽകി. അതിൽ തൃപ്തി പോരാഞ്ഞ് ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ദിര ജയ്സിങ് അല്ലെ എന്ന് തിരിച്ചുചോദിച്ചപ്പോൾ ‘അതെ, മിസ് ഇന്ദിര ജയ്സിങ് തന്നെ ‘അതേ പേര് തന്നെ’ എന്ന് ഗ്രോവർ മറുപടിയും നൽകി.
അതിനിടയിൽ ഇടപെട്ട അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ ‘‘നിങ്ങൾ നിങ്ങളുടെ ഭാര്യ എന്നുതന്നെ പറയണം’’ എന്ന് ആവശ്യപ്പെട്ടത്. ഇൗ സമയം കോടതി മുറിയിലുണ്ടായിരുന്ന ഇന്ദിര ജയ്സിങ് ‘‘സ്വന്തം നിലക്ക് അവകാശമുള്ള ഒരു വ്യക്തിയാണ് ഞാൻ, ആ പരാമർശം പിൻവലിക്കൂ മിസ്റ്റർ അറ്റോണി’’ എന്ന് അത്യുച്ചത്തിൽ ആവശ്യപ്പെട്ടു. വേണുഗോപാലിെൻറ പരാമർശം ലിംഗവിവേചനത്തിെൻറ ചുവയുള്ളതാണെന്നും ഇന്ദിര ജയ്സിങ് കുറ്റപ്പെടുത്തി. എന്നാൽ, ശബ്ദമുയർത്തി സംസാരിച്ചതിന് അറ്റോണിയോട് ക്ഷമചോദിച്ച ജയ്സിങ് വീണ്ടും തെൻറ നിലപാട് ആവർത്തിച്ചു. ജയ്സിങ്ങിെൻറ രോഷത്തോട് ‘അവർ നല്ല ഒരു അഭിഭാഷകയാണ്’ എന്നായിരുന്നു വേണുഗോപാലിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.