മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസറെ ബാറ്റ് കൊണ്ടടിച്ച ഇൻഡോർ എം.എൽ.എ അറസ്റ്റിൽ Video
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ് ഥനെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് മർദിച്ച എം.എൽ.എ അറസ്റ്റിൽ. മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയയുടെ മകനും ബി.ജെ.പി എം.എൽ.എയുമായ ആകാശ് വിജയവർഗീയയാണ് അറസ്റ്റിലായത്.
പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദ ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഞ്ച് മിനുട്ടുകൾക്കുള്ളിൽ സ്ഥലത്തു നിന്ന് പോകണമെന്ന ും അല്ലാത്തപക്ഷം എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്നും പറഞ്ഞ് എം.എൽ.എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യത്തിൽ കാണാം.
എം.എൽ.എയും ഉദ്യോഗസ്ഥനും തമ്മിൽ വക്കേറ്റമുണ്ടാവുകയും ഇതേതുടർന്ന് എം.എൽ.എ ബാറ്റുപയോഗിച്ച് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് എം.എൽ.എയുടെ അനുയായികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. മാധ്യപ്രവർത്തകരുടേയും നാട്ടുകാരുടേയും മുമ്പിൽ വെച്ചായിരുന്നു മർദനം. പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഉദ്യോസ്ഥരെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്.
മുനിസിപ്പൽ ഓഫീസർ അനധികൃതമായി കെട്ടിടങ്ങൾ പൊളിക്കുകയായിരുന്നെന്ന് ആകാശ് വിജയവർഗീയ എം.എൽ.എ ആരോപിച്ചു. കെട്ടിട ഉടമസ്ഥൻ കോർപറേഷനിൽ പണമടച്ചതാണ്. ചില ആളുകൾ ആ കെട്ടിടത്തിൽ താമസിക്കുന്നുമുണ്ട്. താൻ കോർപ്പറേഷനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷെ അവർ ഫോണെടുത്തില്ല. വോട്ട് ചെയ്ത ജനങ്ങേളാട് തനിക്ക് ചില ഉത്തരാദിത്തങ്ങളുണ്ടെന്നും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥനെ ഇനിയും മർദിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അതേസമയം, കൈയേറ്റങ്ങൾക്കെതിരായ നടപടികൾക്കിടെ ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചതിനാണ് ആകാശ് വിജയവർഗീയ മർദിച്ചതെന്ന് ബി.ജെ.പി നേതാവ് ഹിതേഷ് ബാജ്പായ് പറഞ്ഞു. ‘‘ഓഫീസറെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചതിന് നിങ്ങൾക്ക് ആകാശിനെ ജയിലിലടക്കാം. എന്നാൽ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ നിങ്ങൾ എന്തു ചെയ്യും.? -ഹിതേഷ് ബാജ്പായ് ചോദിച്ചു.
#WATCH Madhya Pradesh: Akash Vijayvargiya, BJP MLA and son of senior BJP leader Kailash Vijayvargiya, thrashes a Municipal Corporation officer with a cricket bat, in Indore. The officers were in the area for an anti-encroachment drive. pic.twitter.com/AG4MfP6xu0
— ANI (@ANI) June 26, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.