വാക്സിനെടുക്കാൻ 'കാലനും'; വ്യത്യസ്തമായി ഒരു വാക്സിൻ ബോധവത്കരണം
text_fieldsഇന്ദോർ: മധ്യപ്രദേശിൽ കോവിഡ് പ്രതിരോധ വാക്സിനെടുക്കാൻ പൊലീസ് കോൺസ്റ്റബ്ൾ എത്തിയത് യമരാജൻ കാലന്‍റെ വേഷത്തിൽ. ഇന്ദോറിലെ സർക്കാർ ആശുപത്രിയിലാണ് ബുധനാഴ്ച പൊലീസുകാരനായ ജവഹർ സിങ് ഈ വേഷത്തിൽ വാക്സിനെടുക്കാൻ എത്തിയത്.
മടികൂടാതെ വാക്സിനെടുക്കാൻ മുൻനിര പോരാളികൾക്ക് സന്ദേശം നൽകുന്നതിനാണ് കാലന്‍റെ വേഷം ധരിച്ചെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കാലന്‍റെ വേഷം ധരിച്ച് ജവഹർ സിങ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
കഴിഞ്ഞവർഷം കോവിഡ് പടർന്നുപിടിച്ച ഏപ്രിലിൽ കാലന്‍റെ വേഷം ധരിച്ച് ജവഹർ സിങ് ബോധവത്കരണത്തിന് ഇറങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു.
മധ്യപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിൻ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 50വയസിന് മുകളിലുള്ളവർക്കാണ് മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.