വൃത്തിയിൽ ആറാം തവണയും ഇൻഡോർ ഒന്നാമത്
text_fieldsന്യൂഡൽഹി: തുടർച്ചയായി ആറാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോറിനെ തെരഞ്ഞെടുത്തു. ഗുജറാത്തിലെ സൂറത്തിനാണ് രണ്ടാം സ്ഥാനം. കേന്ദ്രസർക്കാറിന്‍റെ വാർഷിക ശുചിത്വ സർവേയിലാണ് വൃത്തിയുള്ള നഗരങ്ങളെ തെരഞ്ഞെടുത്തത്.
ശനിയാഴ്ച കേന്ദ്ര നഗരവികസന മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ശുചിത്വ നഗരങ്ങൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. പദ്ധതി 2016ൽ ആരംഭിച്ചപ്പോൾ 73 നഗരങ്ങളാണ് ഉണ്ടായിരുന്നതെന്നും ഇപ്പോൾ 4,355 നഗരങ്ങൾ ഉണ്ടെന്നും നഗര വികസന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളാണ് സർവേയുടെ ഭാഗമായത്.
രാജ്യതലസ്ഥാന നഗരിയായ ഡൽഹി ഒമ്പതാം സ്ഥാനത്താണ്. മഹാരാഷ്ട്രയിലെ നവി മുംബൈയാണ് മൂന്നാമത്. വിശാഖപട്ടണം, വിജയവാഡ, ഭോപാൽ, തിരുപ്പതി, മൈസൂർ, ഛത്തീസ്ഗഡിലെ അംബികാപുർ എന്നീ നഗരങ്ങളും ആദ്യ പത്തിൽ ഇടം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.