ചിദംബരം അറസ്റ്റിലായത് നല്ല വാർത്ത -ഇന്ദ്രാണി മുഖർജി
text_fieldsമുംബൈ: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി.ചിദംബരം അറസ്റ്റിലായത് നല്ല വാർത്തയാണെന്ന് ഇതേ സ് ഥാപനത്തിെൻറ സഹസ്ഥാപക ഇന്ദ്രാണി മുഖർജി. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ മുംബൈ കോടതിയിൽ ഹാജരാക്കിയ സമയത്താണ് ‘ചിദംബരത്തിെൻറ അറസ്റ്റ് നല്ല വാർത്തയാണ്’ എന്ന് ഇന്ദ്രാണി പ്രതികരിച്ചത്.
2007ലാണ് ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ചേർന്ന് ഐ.എൻ.എക്സ് മീഡിയ എന്ന സ്ഥാപനം തുടങ്ങിയത്. കേസിൽ ഇരുവരും പ്രതികളാണ്. സി.ബി.ഐക്ക് മുന്നിൽ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ് ഐ.എൻ.എക്സ് മീഡിയ കേസ് പി.ചിദംബരത്തിെൻറ അറസ്റ്റിലെത്തിയത്.
അന്ന് കേന്ദ്രധനമന്ത്രിയായിരുന്ന ചിദംബരം ഇവര്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കാന്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് കേസ്. മകൻ കാർത്തിയെ സഹായിക്കുന്നതിനായിരുന്നു വഴിവിട്ട സഹായം.
ഷീനാ ബോറയെ കൊലപ്പെടുത്തിയ കേസിൽ 2015 ആഗസ്റ്റിലാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലായത്. നിലവിൽ ഇവർ ബൈകുള ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.