വായ്പ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ഇൻഡസൻഡ് ബാങ്ക്
text_fieldsന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇൻഡസൻഡ് ബാങ്ക്. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ 84,000 വായ്പകൾ നൽകിയത് സാങ്കേതിക തകരാർ മാത്രമാണെന്നാണ് വിശദീകരണം. ഫീൽഡ് സ്റ്റാഫ് സാങ്കേതിക തകരാറിനെ കുറിച്ച് വിശദീകരിച്ചപ്പോൾ തന്നെ നടപടിയെടുത്തുവെന്നും ബാങ്ക് വ്യക്തമാക്കി.ഇൻഡസൻഡിന്‍റെ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആരോപണം.
നേരത്തെ ഇൻഡസൻഡ് ബാങ്കിൽ തട്ടിപ്പ് നടക്കുന്നുവെന്ന വിവരം ആർ.ബി.ഐക്ക് ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തിരിച്ചടക്കാത്ത വ്യക്തികൾക്കും അവർ അറിയാതെ തന്നെ വീണ്ടും വായ്പകൾ ബാങ്ക് നൽകിയെന്നായിരുന്നു ഉയർന്ന ആരോപണം. പഴയ വായ്പകൾ ക്ലോസ് ചെയ്ത് ഉപയോക്താക്കളുടെ പേരിൽ പുതിയത് തുടങ്ങുകയായിരുന്നു ബാങ്ക് ചെയ്തത്. ഇത്തരത്തിൽ ഇടപാട് നടത്തുേമ്പാൾ വർഷങ്ങളായുള്ള വായ്പ ബാധ്യതകൾ ബാങ്കിന് ഒഴിവാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം ബാങ്ക് നിഷേധിച്ചു.
സാങ്കേതിക തകരാർ മൂലം 2021 മേയിൽ 84,000 വായ്പകൾ നൽകി. എന്നാൽ ഉപഭോക്താകൾക്ക് തുക കൈമാറുന്നതിന് മുമ്പ് തന്നെ പ്രശ്നം തിരിച്ചറിഞ്ഞ് നടപടിയെടുത്തുവെന്നും ബാങ്ക് വിശദീകരിക്കുന്നു. കോവിഡ് മൂലം ദുരിതത്തിലായ ചിലർക്ക് അധിക വായ്പ നൽകിയിരുന്നുവെന്ന് ബാങ്ക് സമ്മതിക്കുന്നുണ്ടെങ്കിലും തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.