പൊടി ശല്യം കുറക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചു; ഫിക്കിക്ക് 20 ലക്ഷം പിഴ
text_fieldsന്യൂഡൽഹി: പൊടി ശല്യം കുറക്കുന്നതിനുള്ള ചട്ടങ്ങൾ ലഘിച്ചതിന് വ്യവസായ സംഘടനയായ ഫിക്കിക്ക് 20 ലക്ഷം പിഴ. താൻസൻ മാർഗിലെ കെട്ടിടം പൊളിക്കുന്ന സ്ഥലത്ത് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി സർക്കാർ പിഴ ചുമത്തിയത്.
15 ദിവസത്തിനകം പിഴത്തുക കെട്ടിവെക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആൻറി സ്മോഗ് ഗൺ സ്ഥാപിക്കാതെ ഇനി പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് സ്ഥാനത്തിന് കർശന നിർദേശവും ഡൽഹി സർക്കാർ നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.
ഡൽഹിയിൽ 20,000 സ്വകയർ മീറ്ററുള്ള പൊളിക്കുന്ന സ്ഥലങ്ങളിൽ ആൻറി സ്മോഗ് ഗൺ നിർബന്ധമാണ്. ഇത്തരം സംവിധാനമില്ലാത്ത ആറ് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ് ഫിക്കിയുടെ ഉടമസ്ഥതയിലുള്ള പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.