പി.എൻ.ബി തട്ടിപ്പ്: വ്യവസായത്തിൽ ധാർമകിത പുലർത്തണമെന്ന് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ബാങ്കുകളും വായ്പ സ്വീകരിക്കുന്നവരും തമ്മിൽ ധാർമികമായ ബന്ധം നിലനിർത്തണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പി.എൻ.ബി തട്ടിപ്പിെൻറ പശ്ചാത്തലത്തിലാണ് ജെയ്റ്റ്ലിയുടെ പുതിയ പ്രസ്താവന. ഇക്കോണമിക്സ് ടൈംസ് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
ബിസിനസിൽ ധാർമികത പുലർത്താൻ ശ്രദ്ധിക്കണം. ബാങ്കുകളെ നിയന്ത്രിക്കുന്നതിൽ വിവിധ ഏജൻസികൾക്ക് കാര്യമായ പങ്കുണ്ട്. നിയന്ത്രണ ഏജൻസികളാണ് ബാങ്കുകളുടെ പ്രവർത്തനങ്ങൾക്കുള്ള ചട്ടങ്ങൾ കൊണ്ട് വരുന്നത്. ഇത്തരം ഏജൻസികൾ പരാജയപ്പെടുേമ്പാഴാണ് തട്ടിപ്പുകൾ ഉണ്ടാവുന്നത്. എന്നാൽ, തട്ടിപ്പുകൾ ഉണ്ടാവുേമ്പാൾ സർക്കാറിനെ വിമർശിക്കുന്നവർ ഏജൻസികൾക്കെതിരെ രംഗത്തെത്താറില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
അതേ സമയം, ജെയ്റ്റ്ലിയുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് കപിൽസിബൽ രംഗത്തെത്തി. എജൻസികൾക്ക് മാത്രമാണോ തട്ടിപ്പുകളിൽ ഉത്തരവാദിത്വം. രാജ്യത്തെ സർക്കാറുകൾക്കും ധനമന്ത്രിക്കും ഇതിൽ ഉത്തരവാദിത്തമില്ലേയെന്നും കപിൽ സിബൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.