Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇന്ത്യയുടെ വളർച്ചാ...

‘ഇന്ത്യയുടെ വളർച്ചാ കഥക്കകത്ത് കടുത്ത അസമത്വം; ലജ്ജാകരമായ കോർപറേറ്റ് പക്ഷപാതം അവസാനിപ്പിക്കണം’: ലോകബാങ്ക് റിപ്പോർട്ട് ഉദ്ധരിച്ച് മോദി സർക്കാറിനെ ആക്രമിച്ച് കോൺഗ്രസ്

text_fields
bookmark_border
‘ഇന്ത്യയുടെ വളർച്ചാ കഥക്കകത്ത് കടുത്ത അസമത്വം; ലജ്ജാകരമായ കോർപറേറ്റ് പക്ഷപാതം അവസാനിപ്പിക്കണം’: ലോകബാങ്ക് റിപ്പോർട്ട് ഉദ്ധരിച്ച് മോദി സർക്കാറിനെ ആക്രമിച്ച് കോൺഗ്രസ്
cancel

ന്യൂഡൽഹി: അസമത്വം മൂർച്ഛിക്കുന്നത് ഇപ്പോൾ രാജ്യത്തി​ന്‍റെ സാമ്പത്തിക വളർച്ചയുടെ സ്വഭാവത്തിൽ സ്ഥരപ്പെട്ടുനിൽക്കുന്നുവെന്ന് കോൺഗ്രസ്. ലജ്ജാകരമായ കോർപ്പറേറ്റ് പക്ഷപാതം അവസാനിപ്പിച്ച് കുടുംബങ്ങൾക്ക് വരുമാന പിന്തുണ നൽകുന്നതിനായി ജി.എസ്ടിയിൽ നികുതി പരിഷ്കാരങ്ങൾ അനിവാര്യമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ലോകബാങ്ക് ഈ മാസം ഇന്ത്യക്കായുള്ള ‘പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ്’ പുറത്തിറക്കിയിട്ടുണ്ടെന്നും മോദി സർക്കാർ അത് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുമ്പോഴും റിപ്പോർട്ട് നിരവധി ആശങ്കകൾ ഉയർത്തുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ദാരിദ്ര്യം ഗണ്യമായി കുറച്ചിരുന്നു. ഇത് ഇന്ത്യയുടെ വളർച്ചാ കഥയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. 1991 ജൂണിൽ ഉദാരവൽക്കരണത്തോടെ ആരംഭിച്ച ഈ വളർച്ചക്ക് അതിന്‍റേതായ ഒരു ഗതിവേഗം കൈവന്നു. 2004-14 കാലഘട്ടത്തിൽ ഡോ. മൻമോഹൻ സിങ് സർക്കാർ വികസിപ്പിച്ചെടുത്ത നിരവധി സാമൂഹിക ക്ഷേമ ഇടപെടലുകളുടെയും വിജയത്തെ അത് പ്രതിഫലിപ്പിച്ചു.

എന്നാൽ, അന്താരാഷ്ട്ര ദാരിദ്ര്യരേഖയെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകൾ പ്രകാരം സമീപ വർഷങ്ങളിൽ ദാരിദ്ര്യം താഴേക്കുള്ള പ്രവണത തുടരുകയും വളരെ താഴ്ന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ടെന്നാണെന്നും റിപ്പോർട്ടിനെക്കുറിച്ചുള്ള ത​ന്‍റെ പ്രസ്താവനയിൽ രമേശ് ചൂണ്ടിക്കാട്ടി. അതേസമയം, 2017നെ അപേക്ഷിച്ച് 2021 മുതൽ വാങ്ങൽ ശേഷിയെ കൂടുതൽ അപ്‌ഡേറ്റ് ചെയ്ത ഡാറ്റയനുസരിച്ച് കടുത്ത ദാരിദ്ര്യത്തി​ന്‍റെ ഉയർന്ന നിരക്കിന് കാരണമാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വേതന അസമത്വം ഉയർന്ന നിലയിൽ തുടരുന്നു. 2023-24 ൽ ഏറ്റവും മുകളിലുള്ള 10 ശതമാനത്തി​ന്‍റെ ശരാശരി വരുമാനം താഴെയുള്ള 10 ശതമാനത്തേക്കാൾ 13 മടങ്ങ് കൂടുതലാണ്. മാത്രമല്ല, സാമ്പിളിംഗും ഡാറ്റ പരിമിതികളും ഉപഭോഗ അസമത്വം കുറച്ചുകാണിക്കാന സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

2022-23 ലെ ഗാർഹിക ഉപഭോഗ ചെലവ് സർവേയിലെ ചോദ്യാവലി രൂപകൽപ്പന, സർവേ നിർവഹണം, സാമ്പിൾ എന്നിവയിലെ മാറ്റങ്ങൾ താരതമ്യ പഠനത്തിന് വെല്ലുവിളികൾ ഉയർത്തുന്നുവെന്നും റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് പറഞ്ഞു. താഴ്ന്ന ഇടത്തരം വരുമാനമുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ ദാരിദ്ര്യം അളക്കുന്നതിനുള്ള ഉചിതമായ നിരക്ക് പ്രതിദിനം 3.65 യു.എസ് ഡോളറാണെന്ന് രമേശ് പറഞ്ഞു. ഈ കണക്കനുസരിച്ച് 2022ലെ ഇന്ത്യയുടെ ദാരിദ്ര്യ നിരക്ക് 28.1 ശതമാനമായി ഗണ്യമായി ഉയർന്നു.

കോൺഗ്രസി​ന്‍റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടൽ 2005ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആണെന്ന് രമേശ് അവകാശപ്പെട്ടു. ഇത് കോടിക്കണക്കിന് കുടുംബങ്ങളുടെ വാർഷിക വരുമാനത്തിൽ ഫലപ്രദമായ ഒരു അടിത്തറ സ്ഥാപിച്ചു. കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള ഒരു സുരക്ഷാ വലയായി വർത്തിച്ചു. കൂടാതെ ‘ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013’ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനക്ക് അടിത്തറ പാകി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പോലുള്ള സാമൂഹിക ക്ഷേമ സംവിധാനങ്ങൾ ഉപേക്ഷിക്കാനാവില്ല. നെഗറ്റീവ് ആഘാതങ്ങളിൽ നിന്ന് ഈ വിഭാഗങ്ങളെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവ ശക്തിപ്പെടുത്തണം - അദ്ദേഹം പറഞ്ഞു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം വർധിപ്പിക്കുക, ദശാബ്ദക്കാലത്തെ ജനസംഖ്യാ സെൻസസ് (2021ൽ നടത്തേണ്ടിയിരുന്ന) നടത്തുക, ദേശീയ ഭക്ഷ്യ സുരക്ഷാ മിഷ​ന്‍റെ പരിധിയിൽ 10 കോടി പേരെ കൂടി ഉൾപ്പെടുത്തുക എന്നീ കോൺഗ്രസിന്റെ ദീർഘകാല ആവശ്യങ്ങൾക്ക് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ പുതിയ അടിയന്തിര പരിഗണ അർഹിക്കുന്നുവെന്നും രമേശ് പറഞ്ഞു.

ജി.എസ്.ടിയുടെ പിന്തിരിപ്പൻ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് നികുതി പരിഷ്കാരങ്ങൾ അനിവാര്യമാണ്. സ്വകാര്യ കോർപ്പറേറ്റ് നിക്ഷേപത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള നികുതി ഭീകരത അവസാനിപ്പിക്കുക, ധിക്കാരപരമായ കോർപ്പറേറ്റ് പക്ഷപാതം അവസാനിപ്പിക്കുക, കുടുംബങ്ങൾക്ക് വരുമാന പിന്തുണയും ഗാർഹിക സമ്പാദ്യത്തിന് പ്രോത്സാഹനങ്ങളും നൽകുക -കോൺഗ്രസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankJairam RameshIndiaInequalityeconomic index
News Summary - 'Inequality embedded in India's growth story': Congress slams Centre citing World Bank data
Next Story