ആശുപത്രി െഎ.സി.യുവിൽ അഗ്നിബാധ; പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsഹൈദരാബാദ്: നഗരത്തിൽ കുട്ടികളുടെ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടാ യ അഗ്നിബാധയിൽ ഇൻകുബേറ്ററിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മൂന്നു കു ട്ടികൾക്ക് പരിക്കുണ്ട്.
എൽ.ബി നഗറിലെ ഷൈൻ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയിലാണ് അപകടം. രക്ഷാപ്രവർത്തകർ എത്തുേമ്പാഴേക്ക് ശ്വാസം മുട്ടിയും പൊള്ളലേറ്റും ഒരു കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. മൂന്നു കുഞ്ഞുങ്ങളെ പൊള്ളലേറ്റ പരിക്കുമായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 42 കുഞ്ഞുങ്ങൾ ഈ സമയം തീവ്ര പരിചരണ വിഭാഗത്തിലും ഇൻകുബേറ്ററിലുമായി ചികിത്സയിലുണ്ടായിരുന്നു. രണ്ടിെൻറയും ഗ്ലാസ് തകർത്താണ് മറ്റു കുട്ടികളെ പുറത്തെത്തിച്ചത്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക സൂചന. ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു ദിവസമായി ഓക്സിജൻ സിലിണ്ടറിൽനിന്ന് വാതകച്ചോർച്ച ഉണ്ടായിരുന്നതായി കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ പരാതിപ്പെട്ടു. സ്ഥലം എം.എൽ.എ സുധീർ റെഡ്ഡി സന്ദർശനത്തിനെത്തിയപ്പോൾ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.