ശരത് പവാറിനെ ഒതുക്കിയത് താഴെതട്ടിലുള്ള നേതാക്കളെന്ന് ശിവസേന എം.പി
text_fieldsമുംബൈ: താഴേതട്ടിലുള്ള നേതാക്കൾ ശരദ്പവാർ മുകളിലേക്ക് ഉയരുന്നതിനെ ഒതുക്കിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്. പവാറിന്‍റെ കഴിവുകളും യോഗ്യതയും അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള രാഷ്ട്രീയ യാത്രക്ക് തടസ്സമായെന്നും അദ്ദേഹം പറഞ്ഞു.
'ഡൽഹിയിലെ ഹർബാർ സംസ്കാരം പവാറിനെ ദുർബലപ്പെടുത്തി. കഴിവ് കുറഞ്ഞ ആളുകൾ അദ്ദേഹത്തെ ഭയപ്പെടുകയും അദ്ദേഹം മുകളിലേക്ക് ഉയരുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. പവാറിന് പ്രധാനമന്ത്രിയാകാനുള്ള അവസരം വളരെക്കാലം മുമ്പേ ലഭിച്ചിരിക്കണം -പ്രധാനമന്ത്രി സ്ഥാനത്തേക്ക് പവാറിനെ തഴഞ്ഞെന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിന്‍റെ പ്രസ്താവനയോട് നാസിക്കിൽ പ്രതികരിക്കുകയായിരുന്നു റാവത്.
മഹാ വികാസ് അഖാഡിയുടെ (എം.വി.എ) ഭാഗമായി എൻ.സി.പി മഹാരാഷ്ട്രയിലെ ശിവസേനയുമായും കോൺഗ്രസുമായും അധികാരം പങ്കിടുന്നു. അതേസമയം യു.പി.എ ചെയർമാനായി ചുമതലയേൽക്കുമെന്ന വാർത്ത പവാർ നിഷേധിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു നേതാവ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ തലവനായാൽ തങ്ങൾ സന്തുഷ്ടരാകുമെന്ന് സഞ്ജയ് റാവത് പറഞ്ഞു.
പാർട്ടി നേതൃത്വത്തിനെതിരെ മത്സരിക്കുകയും 1999 ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) രൂപവത്കരിക്കുകയും ചെയ്ത മുൻ കോൺഗ്രസുകാരനായ പവാർ ഇന്ന് തന്‍റെ 80ാം ജന്മദിനം ആഘോഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.