ബി.ജെ.പി.യിലേക്ക് ആപ് പ്രവർത്തകരുടെ 'കുത്തൊഴുക്ക്'; പോയത് പാർട്ടിയിൽ നിന്നും പുറത്താക്കിയവരെന്ന് ആപ്
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ വേരുകൾ ശക്തമാക്കണമെന്ന ആം ആദ്മി പാർട്ടിയുടെ നീക്കങ്ങൾക്ക് ഇരുട്ടടി. 3500 ആപ് പ്രവർത്തകരാണ് ബി.ജെ.പി.യിലേക്ക് ചുവട് മാറിയത്.
ഗാന്ധിനഗറിലെ ബി.ജെ.പി ആസ്ഥാനമായ 'കമല'ത്തിൽ വെച്ച് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ പാർട്ടി പ്രവേശം. നാടകീയമായ രംഗങ്ങളിലൂടെയായിരുന്നു പ്രവർത്തകർ പാർട്ടിയിൽ പ്രവേശിച്ചത്. ആപിന്‍റെ തൊപ്പി ധരിച്ചാണ് സംഘം 'കമല'ത്തിൽ എത്തിയത്. പിന്നീട് എല്ലാവരും ബി.ജെ.പി തൊപ്പി ധരിക്കുകയായിരുന്നു.
'ആപി'ന്റെ പ്രവർത്തന ശൈലിയിലും ചിന്തയിലും ഇവർ സന്തുഷ്ടരായിരുന്നില്ലെന്നും ആപിനെ ഉപേക്ഷിച്ചെത്തിയവരെ ഇരുകൈകളും നീട്ടിയാണ് ബി.ജെ.പി സ്വീകരിച്ചതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
അതേസമയം വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് പാർട്ടി വിട്ടതെന്നും ഇവരെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നുവെന്നും ആപ് ഗുജറാത്ത് പ്രദേശ് സംഘടന മഹാമന്ത്രി മനോജ് സൊറത്തിയ പറഞ്ഞു.
ബി.ജെ.പി നാടകം കളിക്കുകയാണ്. നാലോ അഞ്ചോ പ്രവർത്തകർ മാത്രമാണ് ബി.ജെ.പിയിൽ ചേർന്നത്. മറ്റുള്ളവരെല്ലാം ബി.ജെ.പി പ്രവർത്തകരാണ്. ഇവർ ആപ് പ്രവർത്തകരാണെന്ന് കാണിച്ച് ബി.ജെ.പി നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പുറത്താക്കിയവരാണ് ബി.ജെ.പിയിൽ ചേർന്നതെന്നും മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.