വംശീയ വിവേചനം: ഇൻഫോസിസിനെതിരെ അമേരിക്കയിൽ കേസ്
text_fieldsബംഗളൂരു: ജീവനക്കാരോട് വംശീയ വിവേചനം കാണിക്കുന്നതായി ആരോപിച്ച് ഐ.ടി കമ്പനിയായ ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥർക്കെതിരെ അമേരിക്കയിൽ കേസ്. ദക്ഷിണേഷ്യക്കാരല്ലാത്ത ജീവനക്കാരോട് വംശീയമായ വിവേചനം കാട്ടുന്നതായി ആരോപിച്ച് ഇന്‍ഫോസിസ് ജീവനക്കാരിയായ എറിക് ഗ്രീന്‍ എന്ന അമേരിക്കക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ടെക്‌സസിലെ ജില്ലാ കോടതിയിലാണ് ജൂണ്‍ 19ന് എറിക് പരാതി നല്‍കിയത്. കമ്പനിയുടെ ഗ്ളോബൽ ഇമിഗ്രേഷൻ തലവനായ വാസുദേവ നായിക്, എക്സിക്യുട്ടീവ് പ്രസിഡൻറ് ബിനോദ് ഹംപാപുര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനം ആരോപിച്ച് പരാതി നല്‍കിയത്.
ദേശീയത, വംശീയത എന്നിവയുടെ പേരില്‍ ഇവര്‍ ദക്ഷിണേഷ്യക്കാരല്ലാത്ത, വിശേഷിച്ച് ഇന്ത്യക്കാരല്ലാത്ത മറ്റു ജീവനക്കാരോട് വിവേചനപരമായി പെരുമാറിയതായി ഹരജിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് എറിക് ഗ്രീനിന് ജോലി നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഒരുവിധത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെയാണ് നാലര വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും പിരിച്ചുവിട്ടതെന്നും വംശീയതയാണ് നടപടിക്കു പിന്നിലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
എന്നാൽ കേസ് സംബന്ധിച്ച് ഇൻഫോസിസ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.