പാക് ഷെല്ലാക്രമണം: ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് മെഹ്ബൂബ
text_fieldsശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഉടലെടുത്ത സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. രാഷ്ട്രീയമായ നിർബന്ധങ്ങൾ ഉപേക്ഷിച്ച് ഇരു രാജ്യങ്ങളും ചർച്ചക്ക് തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
നിയന്ത്രണരേഖയിലെ മരണങ്ങളിൽ ദുഃഖമുണ്ട്. രാഷ്ട്രീയമായ നിർബന്ധങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയും പാകിസ്താനും ചർച്ചക്ക് തയാറാവണം. വാജ്പേയിയും മുശറഫും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിലാക്കണമെന്നും മെഹ്ബൂബ പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ കനത്ത ഷെല്ലാക്രമണമാണ് പാകിസ്താൻ നടത്തിയത്. ഇതിൽ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല് സിവിലയൻമാരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.