പരിക്കേറ്റ മൂർഖന് ആശുപത്രിയിൽ ചികിത്സ; സുഖം പ്രാപിച്ചതിന് ശേഷം തുറന്ന് വിടുമെന്ന് രക്ഷാപ്രവർത്തകർ
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ വാനപർത്തി പ്രദേശത്ത് താമസിക്കുന്ന ധർമ്മയ്യ തന്‍റെ വീടിന്‍റെ തറക്കല്ലിടുന്നതിനിടയാണ് പരിക്കേറ്റ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിന് പരിക്കേറ്റതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
ഉടൻ തന്നെ ധർമ്മയ്യ വാനപർത്തിയിലെ പ്രമുഖ പാമ്പു പിടിത്തക്കാരനും ഹോം സെക്യൂരിറ്റി ജീവനക്കാരനുമായ കൃഷ്ണ സാഗറിനെ വിളിച്ചു വരുത്തി. പാമ്പിനെ ഉടൻ തന്നെ സ്ഥലത്തെ വെറ്റിനറി ക്ലിനിക്കിലെത്തിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം പാമ്പിന്‍റെ എക്സ്-റേ എടുക്കുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സുഖം പ്രാപിച്ചതിന് ശേഷം മാത്രമേ മൂർഖനെ തുറന്ന് വിടുള്ളുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
പാമ്പിനെ രക്ഷപ്പെടുത്തിയ 42 വയസുള്ള കൃഷ്ണസാഗർ ആദ്യമായി പാമ്പു കടിയേറ്റതിന് ശേഷമാണ് എല്ലാ പാമ്പുകളും മനുഷ്യർക്ക് അപകടകരമല്ലെന്ന് മനസ്സിലാക്കിയത്. പിന്നീടങ്ങോട്ട് ഇദ്ദേഹം പാമ്പുകളുടെ രക്ഷകനായി മാറുകയും 2012-ൽ വാനപർത്തിയിൽ സ്‌നേക്ക് സൊസൈറ്റി രൂപീകരിക്കുകയും ചെയ്തു. പാമ്പുകളെ രക്ഷിക്കുന്നതിനോടൊപ്പം ജനങ്ങൾക്കിടയിൽ പാമ്പുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക കൂടിയാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.