സന്നാഹ പ്രയാണം പൂർത്തിയാക്കി അരിഹന്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ െഎ.എൻ.എ സ് അരിഹന്ത് സർവസന്നാഹങ്ങളുമായി നിരീക്ഷണപ്രയാണം വിജയകരമായി പൂർത്തിയാക്കി. മൂന്നു പതിറ്റാണ്ടായി അതീവ രഹസ്യമായി നടത്തിവരുന്ന െഎ.എൻ.എസ് അരിഹന്തിലെ സന്നാഹവിന്യാസത്തിനുശേഷമുള്ള പര്യടനമാണിത്.
6000 ടൺ ശേഷിയാണ് അന്തർവാഹിനിക്കുള്ളത്. നാവിക സേനയുടെ പൂർണ നിയന്ത്രണത്തിലേക്ക് കൈമാറിയ അരിഹന്തിെൻറ പ്രവർത്തനനിയന്ത്രണം പ്രധാനമന്ത്രി തലവനായ ആണവ അതോറിറ്റിക്കാണ്.
പ്രയാണം കഴിഞ്ഞതോടെ പൂർണതോതിൽ പ്രവർത്തനസജ്ജമായ അന്തർവാഹിനിയായി അരിഹന്ത് മാറി. ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഇന്ത്യയുടെ പ്രധാന സൈനികസമ്പത്തിലൊന്നാണ്. സമുദ്രത്തിൽനിന്ന് സമീപത്തെ ഏതു നഗരത്തിലേക്കും മിസൈൽ പ്രയോഗിക്കാനുള്ള ശേഷി അരിഹന്തിനുണ്ട്. സമുദ്രത്തിനടിയിൽ കണ്ടുപിടിക്കപ്പെടാനാവാതെ ഒളിഞ്ഞുകിടക്കാനാവും. ശത്രുരാജ്യത്തിെൻറ തീരമേഖലക്ക് അടുത്തേക്ക് നുഴഞ്ഞുകയറാനും കഴിയും. അതുവഴി മിസൈൽ കൊണ്ട് സമീപത്തെ കരയിലുള്ള ലക്ഷ്യകേന്ദ്രങ്ങളെ കൃത്യമായി പ്രഹരിക്കാനാവും. ഭൂതല-ഭൂതല മിസൈലിന് ചെന്നെത്താവുന്ന ദൂരപരിധിക്കപ്പുറത്തെ ലക്ഷ്യങ്ങൾ തകർക്കുകയാണ് പ്രധാന ദൗത്യം.
ഇന്ത്യയുടെ ആണവപ്രഹരശേഷി വർധിപ്പിക്കുക കൂടിയാണ് അരിഹന്ത് ചെയ്യുന്നത്. അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന, ബ്രിട്ടൻ എന്നിവക്ക് ഇൗ ശേഷി നേരേത്തതന്നെ പൂർണതോതിലുണ്ട്. 2015 മുതൽ ആണവശേഷിയുള്ള അന്തർവാഹിനിയുടെ പട്രോളിങ് ചൈന തുടങ്ങിയതായി പറയുന്നു. അന്തർവാഹിനിയിൽനിന്ന് മിസൈൽ അയക്കാനുള്ള സംവിധാനം പാകിസ്താൻ കഴിഞ്ഞ വർഷം പരീക്ഷിച്ചിരുന്നു.
െഎ.എൻ.എസ് അരിഹന്തിെൻറ മുന്നേറ്റത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ അഭിനന്ദിച്ചു. ഇത്തരമൊരു പ്രതിരോധസംവിധാനം കാലത്തിെൻറ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആണവ ബ്ലാക്ക്മെയിലിങ്ങിന് തുനിയുന്നവർക്കുള്ള തക്ക മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.