പത്രക്കടലാസ് കസ്റ്റംസ് തീരുവ പിൻവലിക്കണം -െഎ.എൻ.എസ്
text_fieldsന്യൂഡൽഹി: പത്രക്കടലാസിന് 10 ശതമാനം കസ്റ്റംസ് തീരുവ ഈടാക്കാനുള്ള തീരുമാനം പിൻവ ലിക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്) അടിയന്തര നിർവാഹക സമ ിതി യോഗം കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു. പത്രം അച്ചടിക്കുന്ന ന്യൂസ്പ്രിൻറ്, അൺ കോട്ടഡ് പേപ്പർ എന്നിവക്കും മാഗസിനുകൾ അച്ചടിക്കുന്ന, ഭാരം കുറഞ്ഞ കോട്ടഡ് പേപ്പറ ുകൾക്കുമാണ് ബജറ്റിൽ 10 ശതമാനം തീരുവ ഏർപ്പെടുത്തിയത്.
രാജ്യത്ത് ആവശ്യമുള്ളത് ര പത്രക്കടലാസ് ഇവിടെ തന്നെ നിർമിക്കുന്നുവെന്ന് ന്യൂസ്പ്രിൻറ് നിർമാതാക്കൾ സർക്കാറിനെ തെറ്റിദ്ധരിപ്പിെച്ചന്നും സൊസൈറ്റി കുറ്റപ്പെടുത്തി. 25 ലക്ഷം ടൺ ആണ് രാജ്യത്ത് സാധാരണ ന്യൂസ്പ്രിൻറിെൻറ ആവശ്യകത. എന്നാൽ, ഇവിടെയുള്ള മില്ലുകളുടെ ആകെ ഉൽപാദനശേഷി 10 ലക്ഷം ടൺ മാത്രമാണ്.
ന്യൂസ്പ്രിൻറിന് കഴിഞ്ഞ വർഷം രാജ്യാന്തര തലത്തിൽ വൻ ആവശ്യമുണ്ടായിട്ടും ഇന്ത്യയിലെ മില്ലുകൾക്ക് 12,726 ടൺ മാത്രമാണ് കയറ്റിയയക്കാൻ കഴിഞ്ഞത്. രാജ്യത്തെ ആവശ്യം നിർവഹിക്കാൻ കഴിയുെമന്ന മില്ലുകളുടെ വാദം കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടി. കൂടാതെ, ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന കടലാസിെൻറ ഗുണനിലവാരം ഏറെ മോശമാണെന്നതും ആശങ്ക ഉയർത്തുന്നതാണ്. ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിൻറ് റീലിേൻറതിനെക്കാൾ മൂന്നുമടങ്ങ് കൂടുതലാണ് തദ്ദേശീയ കടലാസ് പൊട്ടുന്നതിെൻറ നിരക്ക്. ഇത് വൻ ഉൽപാദന നഷ്ടം ഉണ്ടാക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിെൻറ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയതിനാൽ പല മില്ലുകൾക്കും മുടക്കമില്ലാതെ ഉൽപാദനം നടത്താൻ കഴിയുമോ എന്ന ആശങ്കയുമുണ്ട്.
പരസ്യവരുമാനത്തിലുണ്ടായ വൻ ഇടിവ്, ഡിജിറ്റൽ മേഖലയിൽനിന്നുള്ള ഭീഷണി, അമിത ചെലവ് എന്നിവമൂലം പത്ര-ആനുകാലിക പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിസന്ധി കൂടുതൽ രൂക്ഷമായ ചെറുകിട-ഇടത്തരം പത്രങ്ങളാണെങ്കിൽ തീരുവ കാരണം അടച്ചുപൂട്ടേണ്ടി വരുമെന്ന അവസ്ഥയിലാണ്.
അതുകൊണ്ട്, തീരുവ തീരുമാനം പിൻവലിച്ച് രാജ്യത്തെ പത്രവ്യവസായ രംഗത്തെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഐ.എൻ.എസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.