വന്ദേഭാരതിലെ ഭക്ഷണത്തിൽ പ്രാണി; കാറ്ററിങ് ഏജൻസിക്ക് 50,000 രൂപ പിഴ
text_fieldsചെന്നൈ: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കിടെ ലഭിച്ച ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് കാറ്ററിങ് ഏജൻസിക്ക് 50,000 രൂപ പിഴ ചുമത്തി. തിരുനെൽവേലി- ചെന്നൈ വന്ദേഭാരതിൽ യാത്രക്കാരന് ലഭിച്ച സാമ്പാറിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പ്രാണിയുള്ളതിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. വന്ദേ ഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ നിരവധിയാളുകൾ ചോദ്യം ചെയ്തതോടെ ദക്ഷിണ റെയിൽവേ മാപ്പ് പറഞ്ഞു.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. തുടർന്ന് ദിണ്ടിഹുൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഭക്ഷണപ്പൊതി പരിശോധിച്ചു. പാത്രത്തിന്റെ അടപ്പിൽ പ്രാണി കുടുങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. കാറ്ററിങ് ഏജൻസിക്ക് 50,000 രൂപ പിഴ ചുമത്തുകയായിരുന്നു.
വന്ദേഭാരത് പോലെ ഉയര്‍ന്ന നിലവാരമുള്ള ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള ഭക്ഷണമാണോ ഇവിടെ വിളമ്പുന്നതെന്ന് പലും വീഡിയോക്ക് താഴെ കമന്റിടുകയും ചെയ്തു. കോൺഗ്രസ് എം.പി മാണിക്കം ടാഗോറും വീഡിയോ പങ്കുവെച്ച് വന്ദേ ഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.