താജ്മഹൽ, ഇൗഫൽ ടവർ; ഇതാണ് ഗുർമീതിെൻറ സ്വപ്ന നഗരം
text_fieldsഛണ്ഡിഗഢ്: താജ് മഹൽ, ഇൗഫൽ ടവർ, ഡിസ്നി പാലസ് എന്നിവയുടെ മാതൃക ഉൾക്കൊള്ളുന്ന ഒരു ചെറു നഗരം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ അത്രപെെട്ടന്ന് ആരും വിശ്വസിക്കില്ല. സെവൻ സ്റ്റാർ നിലവാരത്തിലുള്ള ഒരു റിസോർട്ട്,സ്കൈബാർ, ഷോപ്പിങ് കോംപ്ലക്സ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂൾ, ആശുപത്രി, ആയുർവേദ ഫാർമസി, ഭക്ഷണശാല എന്നിവയെല്ലാം ഉൾകൊള്ളുന്നതാണ് ദേര സച്ചയുടെ ആസ്ഥാനം.
ഹരിയാനയുടെ പ്രാന്തപ്രദേശങ്ങളിൽ സിർസയിലാണ് ഇൗ അൽഭുത നഗരം. വിദേശങ്ങളിലെ നഗരങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ദേര സച്ചായുടെ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
എഴുന്നുറ് ഏക്കറിലാണ് ഗുർമീതിെൻറ ദേര സച്ചായിടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏല്ലാ കെട്ടിടങ്ങളിലും ഗുർമീതിെൻറ വർണ്ണ ചിത്രങ്ങൾ കാണാം. വിനിമയം നടത്താൻ ഗുർമീതിെൻറ ചിത്രം ആലേഖനം ചെയ്ത പ്രത്യേക പ്ലാസ്റ്റിക് നാണയങ്ങൾ. ഇങ്ങനെ ഒരു സമാന്തര ഭരണകൂടത്തിന് ആവശ്യമായതെല്ലാം സിർസയിലെ ദേര സച്ചയുടെ ആസ്ഥാനത്തുണ്ട്.
ഗുർമീത് അറസ്റ്റിലായതോടെ നഗരത്തിന് പഴയ പ്രൗഢിയില്ല. പണ്ട് ആൾതിരക്കുണ്ടായിരുന്ന ഭക്ഷണശാലകൾ ഇന്ന് വിജനമാണ്. നൂറുകണക്കിക് കുട്ടികൾ പഠിച്ചിരുന്ന സ്കൂളിലും ആളില്ല. സ്കൂളിൽ നിന്ന് കുട്ടികളെ മാറ്റാൻ പൊലീസ് രക്ഷിതാക്കൾക്ക് നിർദേശം നൽകിയിരുന്നു. പക്ഷേ പ്രേത നഗരത്തിൽ ആർക്കോ വേണ്ടിയെന്നോണം സിനിമശാലയിൽ ഗുർമീതിെൻറ സിനിമ തന്നെ ഇപ്പോഴും പ്രദർശിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.