വെടിയുണ്ടകളോടു പൊരുതി ഒടുവിൽ വാനി വീണു
text_fieldsന്യൂഡൽഹി: ശ്രീനഗറിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ലശ്കർ ഭീകരന്റെ വെടിയേറ്റ് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ജമ്മു-കശ്മീർ പൊലീസ് ഇൻസ്പെക്ടർ മസ്റൂർ അഹ്മദ് വാനി മരിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ 29ന് ശ്രീനഗറിലെ ഈദ്ഗാഹ് മൈതാനത്ത് സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കവെയാണ് മസ്റൂർ വാനിക്ക് വെടിയേറ്റത്. കണ്ണിലും കഴുത്തിലും വയറ്റിലുമായി മൂന്നു വെടിയേറ്റിരുന്നു. ഉടൻതന്നെ സൗറയിലെ ആശുപത്രി പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരവെ കഴിഞ്ഞദിവസം വിമാനമാർഗം വിദഗ്ധ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ചികിത്സ തുടരവെ, മാതാപിതാക്കളെയും ഗർഭിണിയായ ഭാര്യയേയും സങ്കടക്കടലിലാക്കി യുവ പൊലീസ് ഓഫിസർ വിടവാങ്ങുകയായിരുന്നു.
ദക്ഷിണ കശ്മീരിലെ കുൽഗാം സ്വദേശിയായ ബാസിത് ദർ ആണ് വാനിയെ ആക്രമിച്ച് രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിരുന്നു. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ് വാനിയുടെ പിതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.