ദീപികയുടെ നിശബ്ദമായ പോരാട്ടം ആവേശം പകരുന്നത് -രഘുറാം രാജൻ
text_fieldsന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുകോണിൻെറ നിശബ്ദമായ പോരാട്ടവും സമ്മർദ്ദങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് ക മീഷണൽ അശോക ലവാസ ചുമതല നിർവഹിച്ചതും ആവേശം പകരുന്നതാണെന്ന് ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ. ചില വ്യക്തികൾക്ക് സ ത്യം, സ്വാതന്ത്ര്യം, നീതി എന്നിവ കേവലം വാക്കുകൾ മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ജെ.എൻ.യു യൂനിവേഴ്സിറ്റിയിൽ മണിക്കൂറുകളോളം അക്രമികൾ അഴിഞ്ഞാടിയിട്ടും പൊലീസ് ഇടെപ്പടാത്തത് ആശങ്കപ്പെടുത്തുന്നതാണ്. ജെ.എൻ.യു സന്ദർശനത്തോടെ ബൊക്കെകളും കല്ലുകളും ദീപിക നേടി. അവരുടെ പുതിയ ചിത്രമായ ചപാകിനെതിരെയും പ്രചാരണങ്ങളുണ്ടായി. എന്നിട്ടും സത്യത്തോടൊപ്പം അവർ നിന്നത് ആവേശം പകരുന്നു -രഘുറാം രാജൻ വ്യക്തമാക്കി.
വിവിധ വിശ്വാസങ്ങളുള്ള യുവാക്കാൾ ഒരുമിച്ച് ദേശീയപതാകക്ക് കീഴിൽ മാർച്ച് ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്. രാഷ്ട്രീയനേതാക്കൾ സ്വന്തം നേട്ടത്തിനായി ഉണ്ടാക്കിയ വിഭജനങ്ങൾ അവർ തള്ളികളയുകയാണ്. ഇത് നമ്മുടെ ഭരണഘടനയുടെ ശക്തിയേയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.