നെഹ്റുവിന് സമ്മാനിച്ച ചെങ്കോൽ പാർലമെന്‍റിൽ സ്ഥാപിക്കുന്നത് ഭരണഘടന വിരുദ്ധം -രാജ്മോഹൻ ഗാന്ധി
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിൽനിന്നെത്തിയ മതപുരോഹിതർ അടങ്ങുന്ന സംഘം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സമ്മാനിച്ച ചെങ്കോൽ പാർലമെന്‍റിൽ സ്ഥാപിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കുന്നതല്ലെന്ന് പ്രമുഖ ചരിത്രകാരൻ രാജ്മോഹൻ ഗാന്ധി. മൗണ്ട് ബാറ്റൺ, സി. രാജഗോപാലാചാരി, ജവഹർലാൽ നെഹ്റു എന്നിവരുടെ കൂടിയാലോചനയിലൂടെയാണ് ബ്രിട്ടീഷ്-ഇന്ത്യ അധികാര കൈമാറ്റത്തിന് ചെങ്കോൽ ഉപയോഗിച്ചതെന്നാണ് മോദി സർക്കാറിന്‍റെ വാദം.
നെഹ്റുവിന് തമിഴക സംഘം ചെങ്കോൽ സമ്മാനിച്ചത് സ്വകാര്യ ചടങ്ങാണെന്നും അധികാര കൈമാറ്റവുമായി അതിന് ബന്ധമില്ലെന്നും രാജഗോപാലാചാരിയുടെ ചെറുമകൻ കൂടിയായ രാജ്മോഹൻ ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യ ദിന തലേന്ന് നെഹ്റുവിന്‍റെ വസതിയിൽ മതപരമായ ചടങ്ങ് നടത്തിയിട്ടുണ്ടാകാം. എന്നാൽ, ഔദ്യോഗികമായൊരു ചടങ്ങായിരുന്നില്ല അത്. രാഷ്ട്രപതി-പ്രധാനമന്ത്രിമാർ മുതലുള്ളവർ പൊതുപ്രവർത്തകരാണ്. അതിനൊപ്പം വ്യക്തികളുമാണ്.
വ്യക്തിയെന്ന നിലയിൽ അവരവരുടെ വീടുകളിൽ നടത്തുന്ന സ്വന്തം ഇഷ്ടപ്രകാരം മതാനുഷ്ഠാനങ്ങൾ നടത്തിയാൽ അതെല്ലാം ഔദ്യോഗിക പരിപാടിയോ, രാജ്യത്തിന്‍റെ പൊതു പരിപാടിയോ അല്ലെന്നും രാജ്മോഹൻ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.