മുത്തലാഖിന് മൂന്നു വർഷം ജയിൽ
text_fieldsന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്ന കരട് ബിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ പരിഗണനക്കയച്ചു. മുത്തലാഖ് ചൊല്ലിയാൽ മൂന്നു വര്‍ഷം വരെ തടവും പിഴയും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും. കേന്ദ്ര സർക്കാർ തയാറാക്കിയ ‘മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലി’ന്മേൽ ഏറ്റവും പെെട്ടന്ന് അഭിപ്രായം അറിയിക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം.
ഇൗ മാസം 15ന് തുടങ്ങുന്ന പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിക്കുന്ന മുറക്ക്, കരടു ബില്ലിൽ ഭേദഗതികൾ വരുത്തി നിയമമന്ത്രാലയം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കും. തുടർന്നാണ് ബിൽ പാർലമെൻറിൽ വരുക.
വാക്കാലോ ഇ-മെയിൽ, എസ്.എം.എസ് തുടങ്ങിയവ വഴിയോ മുത്തലാഖ് ചെല്ലുന്നത് ജാമ്യംകിട്ടാത്ത കുറ്റമാണ്. മുത്തലാഖിന് വിധേയമാകുന്ന സ്ത്രീക്ക് മജിസ്ട്രേറ്റിന് പരാതി നൽകി ജീവനാംശം നേടാം. കുട്ടികളുടെ സംരക്ഷണവും തേടാം. മുത്തലാഖ് വഴി വീടിന് പുറത്താവുന്ന സ്ത്രീക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതാണ് ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു. ജമ്മു-കശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിയമം ബാധകമായിരിക്കും.
മുത്തലാഖ് സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് കരട് തയാറാക്കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ െജയ്റ്റ്ലി, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സഹമന്ത്രി പി.പി. ചൗധരി എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. കഴിഞ്ഞ ആഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് റദ്ദാക്കി വിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.