കോവിഡ് പ്രതിസന്ധി: ഇൻഷുറൻസ് കമ്പനി ലയനം മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: നാഷനൽ ഇൻഷുറൻസ്, ഓറിയൻറൽ ഇൻഷുറൻസ്, യുനൈറ്റഡ് ഇൻഷുറൻസ് എന്നീ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ലയന നടപടി സർക്കാർ മരവിപ്പിച്ചു. മൂലധനാടിത്തറ ശക്തിപ്പെടുത്താൻ കേന്ദ്രമന്ത്രിസഭ 12,450 കോടി രൂപ അനുവദിച്ചു.
കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിച്ചു. നാഷനൽ ഇൻഷുറൻസിെൻറ അംഗീകൃത മൂലധനം 7,500 കോടി രൂപയും യുനൈറ്റഡ്, ഓറിയൻറൽ എന്നിവയുടേത് 5,000 കോടിയുമാക്കി ഉയർത്തി. തൊഴിലെടുക്കുന്ന പ്രദേശത്ത് താങ്ങാവുന്ന വാടകക്ക് നഗരങ്ങളിലെ കുടിയേറ്റക്കാർക്കും പാവപ്പെട്ടവർക്കുമായി പാർപ്പിട സമുച്ചയങ്ങൾ നിർമിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സർക്കാർ നിർമിച്ച കെട്ടിടങ്ങളിൽ ഒഴിവുള്ളവ കൂടി ഈ പദ്ധതിക്കു കീഴിലാക്കും. 25 വർഷത്തേക്കാണ് കുറഞ്ഞ നിരക്കിൽ വാടക കരാർ ഉണ്ടാക്കുക. മൂന്നര ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം കിട്ടും.
നവംബർ വരെ അഞ്ചുമാസം 81 കോടി റേഷൻ ഉപയോക്താക്കൾക്ക് അഞ്ചു കിലോ അരിയും ഒരു കിലോ പയറും നൽകാനായി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 20 ലക്ഷം കോടി പാക്കേജിെൻറ ഭാഗമായി കാർഷിക മേഖലയിലെ സംരംഭകർ, സ്റ്റാർട്ടപ്, കർഷക സംഘങ്ങൾ എന്നിവർക്ക് സാമ്പത്തിക സഹായം നൽകാൻ ലക്ഷം കോടിയുെട കാർഷിക അടിസ്ഥാന സൗകര്യ നിധി രൂപവത്കരിക്കാനുള്ള പദ്ധതിക്കും അംഗീകാരമായി.
2029 വരെ 10 വർഷമാണ് നിധിയുടെ കാലാവധി. മൂന്നു ശതമാനം പലിശയിളവ് ലഭിക്കും. എട്ടു കോടി വരുന്ന ഉജ്വല പാചക വാതക പദ്ധതി ഗുണഭോക്താക്കൾക്ക് സൗജന്യമായി അർഹതപ്പെട്ട ഗ്യാസ് സിലിണ്ടർ വാങ്ങാൻ സെപ്റ്റംബർ അവസാനം വരെ സാവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.