ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരുന്നു; താപനില 45 ഡിഗ്രി കടന്നു
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരന്നു. പല സ്ഥലങ്ങളിലും ചൂട് 45 ഡിഗ്രി കടന്നു. കാലാവസ്ഥ വ്യതിയാനമാണ് ചൂട് ഇത്രയും ഉയരുന്നതിന് കാരണം. വരും ദിവസങ്ങളിൽ ചൂട് ഉയരാനാണ് സാധ്യത. ഞായറാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 45.8 ഡിഗ്രി സെൽഷ്യസാണ്. ഇൗ മാസം അവസാനത്തോടെ സ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചുന്നത്.
അതേ സമയം, കേരളത്തിലും ലക്ഷദ്വീപിലും കർണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിലും ചെറിയ തോതിൽ മഴയുണ്ടായേക്കാം. ഇതിെൻറ സ്വാധീനം ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഉണ്ടാവാനാണ് സാധ്യത. കാലാവസ്ഥ വ്യതിയാനം ഉള്ളതിനാൽ ജനങ്ങളോട് പുറത്തു പോകരുതെന്ന് മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷകർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.